
ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് ആപ്പിന് കീഴിലുള്ള കമ്പനിയില്‍ വർക്ക് ഫ്രം ഹോം നിർത്തലാക്കിയതോടെ കൂട്ട രാജി. ബൈജൂസ് അടുത്തിടെ ഏറ്റെടുത്ത വൈറ്റ് ഹാറ്റ് ജൂനിയർ എന്ന കമ്പനിയിലാണ് കൂട്ടരാജി ഉണ്ടായിരിക്കുന്നത്. 800 പേരാണ് ഇതിനോടകം രാജി സമർപ്പിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി രണ്ടുമാസം മുൻപാണ് വർക്ക് ഫ്രം ഹോം നിർത്തലാക്കിയത്. രാജിവെച്ചവർ കമ്പനി ചെലവേറിയ നഗരങ്ങളിലേക്ക് പോകാൻ ആവശ്യപ്പെടുമ്പോൾ ശമ്പളം വർധിപ്പിക്കണമെന്നും, റീലൊക്കേറ്റ് ചെയ്യാൻ വെറും ഒരുമാസത്തെ സമയം പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.