Spread the love

സൈബർ ഇടങ്ങളിലെ അതിരുവിടുന്ന അധിക്ഷേപങ്ങൾക്ക് തക്കതായ മറുപടി കിട്ടുന്ന സമയമാണ് ഇത്. നടി ഹണി റോസ് ഇത്തരക്കാർക്ക് എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചതും പിന്നാലെ ഉണ്ടായ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റും മറ്റു കോലാഹലങ്ങളും എല്ലാം സോഷ്യൽ മീഡിയ ഉപഭോക്താക്കളെ കുറച്ചൊന്നുമല്ല ശ്രദ്ധാലുക്കൾ ആക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരം സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ മുന്നറിയിപ്പ് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീതസംവിധായകൻ ഗോപി സുന്ദറും. ഹണി റോസിന് സമാനമായി തന്റെ കാഴ്ചപ്പാടുകളുടെയും പ്രണയ ബന്ധങ്ങളുടെയും പേരിൽ നിരന്തരം പഴി കേൾക്കേണ്ടിവന്ന ആളാണ് ഗോപി സുന്ദറും.

ഗോപി സുന്ദറിന്റെ കുറുപ്പിന്റെ പൂർണ്ണ ഭാഗം:

“സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ അല്ലെങ്കിൽ അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെയുള്ളവ വലിയ കുറ്റകൃത്യങ്ങളായി മാറും. ഓഫ് ലൈനിലും ഓൺലൈനിലും സ്വന്തം അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണം. ആളുകളോട് ദയയോടും ബഹുമാനത്തോടും പെരുമാറണം. ഇത് ചെയ്യേണ്ടത് എപ്പോഴും പ്രധാനമാണ്. ഒരു പണി വരുന്നുണ്ടവറാച്ചാ”

Leave a Reply