ഇന്ന് മുതൽ പേരാമ്പ്ര ചേനോളി റോഡിലെ സികെ മെറ്റീരിയൽസ് എന്ന സ്ഥപനം തുറക്കുന്നില്ലെന്ന് കടയുടമ ബിജു. രാഷ്ട്രീയ സമ്മർദവും തൊഴിലാളികളുടെ സമരവും മൂലം മാനസികമായി തളർന്നുവെന്നും പോട്ടർമാരെ വച്ച് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നുമാണ് കടയുടമ ബിജു വിശദീകരിക്കുന്നത്. 15 കോടി മുടക്കി തുടങ്ങിയ സ്ഥാപനം പൂട്ടേണ്ട സ്ഥിതിയിലായെന്നും ഉടമ പറഞ്ഞു. തന്റെ തൊഴിലാളികളെ വെച്ച് സാധനങ്ങളിറക്കും എന്ന നിലപാടിൽ തന്നെയാണെന്നും മറ്റൊരു ഒത്തുതീർപ്പിനുമില്ലെന്നുമാണ് ബിജു പറയുന്നത്. ”എല്ലാ തൊഴിലാളി സംഘടനകളും സമരത്തിനുണ്ട്. വിഷയത്തിൽ രാഷ്ട്രീയ കക്ഷികളെ ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും തൊഴിലാളികളോട് സഹകരിക്കാനാണ് അവർ ആവശ്യപ്പെടുന്നത്”. അതിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഉൾപ്പെടുന്നുണ്ട്.