Spread the love
അറ്റകുറ്റപ്പണിക്ക് ഏൽപിച്ച കാറിൽ വർക്ക്ഷോപ്പ് ജീവനക്കാര്‍ മദ്യം കടത്തി; സൗദിയിൽ വെട്ടിലായി മലയാളി കാറുടമ

റിയാദ്: വർക്ക്ഷോപ്പിൽ റിപ്പയറിംഗിന് നല്‍കിയ കാറിൽ അവിടെയുള്ള ജീവനക്കാരൻ മദ്യം കടത്തി. വെട്ടിലാതോ മലയാളിയായ കാറുടമയും. ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊല്ലം ഓയൂര്‍ സ്വദേശി ഷൈജു മജീദിനെതിരെയാണ് സൗദി പോലീസ് മദ്യം കടത്തിയ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റിയാദ് എക്സിറ്റ് പതിനെട്ടിലെ വര്‍ക് ഷോപ്പിലാണ് മജീദ് കാർ നന്നാക്കാൻ കൊടുത്തത്.

ഷൈജു ഉപയോഗിക്കുന്നത് റെനോള്‍ട്ട് 2012 മോഡല്‍ കാർ ആണ്. ഇതിന്റെ സ്പെയര്‍പാര്‍ട്സ് വരുത്തി വേണം കാർ നന്നാക്കാൻ എന്ന് വര്‍ക്ഷോപ്പിലെ മലയാളി ജീവനക്കാൻ അറിയിച്ചു. അതിനാൽ ആണ് കാര്‍ വര്‍ക്ഷോപ്പില്‍ ഏല്‍പ്പിച്ചു താൻ പോയതെന്ന് ഷെെജു പറയുന്നു. കാർ രണ്ട് ദിവസം കഴിഞ്ഞ് എടുക്കാൻ എത്തിയപ്പോൾ ആണ് കാറും വർക്ക്ഷോപ്പിലെ ജീവനക്കാരനേയും കാണാനില്ലെന്ന് അറിഞ്ഞത്. പിന്നീട് റിയാദിലെ അസീസിയ പോലീസ് സ്റ്റേഷന്‍ നിന്ന് പോലീസ് വിളിച്ചപ്പോൾ ആണ് ഷെെജു വിവരം അറിയുന്നത്. തന്റെ കാർ മദ്യം കടത്തിയതിന് പോലീസ് പിടിച്ചെടുത്തു. കാര്‍ ഉടമ എന്ന നിലയില്‍ ഷൈജുവും പ്രതിപട്ടികയിൽ ഉണ്ട്.

സംഭവം കെെയ്യിൽ നിന്നും പോകുമെന്ന് മനസിലാക്കി ഷെെജു സാമൂഹ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്റെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തി. കാര്യങ്ങൾ പോലീസിനെ പറഞ്ഞു മനസിലാക്കി. അന്വേഷണവുമായി സഹകരിക്കാമെന്ന വ്യവസ്ഥയിൽ ഷെെജുവിനെ പോലീസ് വിട്ടയച്ചു. കാറില്‍ മദ്യം കടത്തുമ്പോള്‍ മലയാളികളായ രണ്ട് ജീവനക്കാരും കാറിൽ ഉണ്ടായിരുന്നു. ഇവർക്ക് രണ്ട് പേർക്ക് എതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വര്‍ക് ഷോപ്പുകളില്‍ കാറുകൾ എന്തെങ്കിൽ പണിക്ക് വേണ്ടി കൊടുക്കുമ്പോൾ ഓര്‍ഡര്‍ ഫോം സൂക്ഷിക്കണം. ഇത് സൗദിയിലുള്ള നിയമം ആണ്. ഈ ഫോമിൽ തീയതി, സമയം, മെയിന്റനന്‍സിന്റെ സ്വഭാവം എന്നിവ വ്യക്തമായി രേഖപ്പെടുത്തി വെക്കണം. പലപ്പോഴും പരിചയമുള്ള വർക്ക്ഷോപ്പിൽ നിന്നാണെങ്കിൽ വര്‍ക് ഓര്‍ഡര്‍ ഫോം വാങ്ങാറില്ല. എന്നാൽ എത്ര പരിചയം ഉള്ളവർ ആണെങ്കിലും ഇത്തരത്തിലുള്ള ഫോമുകൾ വാങ്ങിക്കണമെന്ന് റാഫി പാങ്ങോട് പറഞ്ഞതായി എഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

കൂടാതെ വാഹനങ്ങള്‍ വര്‍ക് ഷോപ് ജീവനക്കാര്‍ ഓടിക്കുമ്പോള്‍ അപകടം ഉണ്ടായാലും വാഹന ഉടമ തന്നെയാണ് ഇതിന്റെ ഉത്തരവാദി. ട്രാഫിക് നിയമ ലംഘനങ്ങൾ ജീവനക്കാരുടെ ഭാഗത്ത് നിന്നും സംഭവിച്ചാൽ ഉത്തരവാദി കാർ ഉടമ തന്നെയാണ്. അതിൽ വർക്ക്ഷോപ്പുകളിൽ വാഹനം നൽക്കുമ്പോൾ എല്ലാവരും സൂക്ഷിക്കണം എന്നും സാമൂഹിക പ്രവര്‍ത്തകര്‍ കൂട്ടിച്ചേർത്തു.

Leave a Reply