ലോക ഓട്ടിസം അവബോധദിനത്തിന്റെ സംസ്ഥാനതല പരിപാടി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ‘വിദ്യാഭ്യാസ ഉള്‍ച്ചേര്‍ക്കലും ഏവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും’ എന്നതാണ് ഈ വര്‍ഷത്തെ ഓട്ടിസം ദിനാചരണ പ്രമേയം. ‘നിങ്ങളും ഞങ്ങളുടെ മക്കളാണ്, നിങ്ങളെ ഞങ്ങള്‍ കൈവിടില്ല” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാനതല പരിപാടി. രക്ഷാകര്‍ത്താക്കളുടെ ബോധവത്കരണം, ഓട്ടിസം കുട്ടികളുടെ അമ്മമാരുടെ കലാപരിപാടികള്‍, കുട്ടികളുടെ ആനന്ദ നടത്തം തുടങ്ങിയവയും ഉണ്ടാകും.