ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡിന്റെ മൃഗ വാക്‌സീന്‍, ഡ്രോണുകള്‍ വഴി കൊണ്ടുപോകുന്ന ലോകത്തിലെ ആദ്യത്തെ വാക്‌സീന്‍ ആയി മാറി. റോയിങ്ങില്‍ നിന്ന് പഗ്ലാമിലേക്കാണ് ആദ്യ ദൗത്യവുമായി ഡ്രോണ്‍ പറന്നത്. ഈ സംരംഭത്തിലൂടെ വിദൂരവും ദുഷ്‌കരവുമായ ഭൂപ്രദേശങ്ങളില്‍ മൃഗങ്ങള്‍ക്കുള്ള വാക്സീനുകള്‍ കൃത്യസമയത്ത് എത്തിക്കാന്‍ സാധിക്കും.ഐഐഎല്‍, ഡ്രോണ്‍ സര്‍വീസ് പ്രൊവൈഡര്‍ എന്നിവയ്ക്കൊപ്പം കേന്ദ്രസര്‍ക്കാരും അരുണാചല്‍ പ്രദേശ് സര്‍ക്കാരുകളും ഒത്തുചേര്‍ന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് ഏഷ്യയിലെ ഏറ്റവും വലിയ വാക്‌സീന്‍ ഉത്പാദകരില്‍ ഒന്നാണ്.