കൊച്ചി: കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കലൂർ ഉണ്ണികൃഷ്ണൻ അന്തരിച്ചു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ആയിരുന്നു അദ്ദേഹം. ചിത്രസുധ മാസിക, ബാലലോകം കുട്ടികളുടെ മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്നു.
നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം തുടങ്ങിയ 19 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു.
കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റ് സെക്രട്ടറി,കേരള സാഹിത്യ മണ്ഡലം വൈസ് പ്രസിഡന്റ്, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, തുടങ്ങിയ സ്ഥാനങ്ങൾ ഭാരവാഹിയായിരുന്നു.അനീഷ ബേബിയാണ് ഭാര്യ.