
കര്‍ണാടക സര്‍ക്കാരിന്‍റെ പി.എസ്.ഐ പൊതു പരീക്ഷയില്‍ ക്രമക്കേട് കാട്ടിയ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 13 പേർ സി.ഐ.ഡി സംഘത്തിന്റെ പിടിയിലായി. ബ്ലൂടൂത്ത് ഉപകരണം ചെവിയില്‍ വച്ച് പരീക്ഷ എഴുതിയവരെയും ഇവര്‍ക്ക് സഹായം ചെയ്തവരെയുമാണ് സി.ഐ.ഡി സംഘം അറസ്റ്റ് ചെയ്തത്. അഫ്സല്‍പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് മഹന്ദേഷ് പട്ടീലിനെതിരെ കേസെടുത്തിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്രമവിരുദ്ധമായി പരീക്ഷ എഴുതാന്‍ സഹായിച്ചതിനാണ് മഹന്ദേഷ് പട്ടേലിനെ പിടികൂടിയത്. കഴിഞ്ഞ ദിവസവം പിടിയിലായ ഹയ്യാല ദേശായിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാവ് ഉൾപ്പടെയുള്ള കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്.