Spread the love
എഴുത്തു പരീക്ഷകള്‍ ആദ്യം; പ്രാക്ടിക്കല്‍ പിന്നീട്; ഓണ്‍ലൈന്‍ ക്ലാസ് ശക്തമാക്കും

തിരുവനന്തപുരം: ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കാന്‍ തീരുമാനം. ഏഴുവരെയുളള ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി. എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ ജി സ്യൂട്ട് സംവിധാനം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍. ഹാജര്‍ നിര്‍ബന്ധമായി രേഖപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ക്ലാസ് ടീച്ചര്‍മാര്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് മേലധികാരിക്ക് റിപ്പോര്‍ട്ട് നല്‍കണം. ക്ലാസ് ടീച്ചര്‍മാര്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് മേലധികാരിക്ക് റിപ്പോര്‍ട്ട് നല്‍കണം. പത്ത്, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ നിലവിലെ രീതിയില്‍ തുടരും.

ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് മാറ്റമില്ല: ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ 29ന് തുടങ്ങുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സജ്ജീകരണം ഒരുക്കും. മോഡല്‍പരീക്ഷ സാഹചര്യം അനുസരിച്ച്. മോഡല്‍ പരീക്ഷ നടത്തുന്നത് അതാത് സ്കൂളുകള്‍ക്ക് തീരുമാനിക്കാം.

Leave a Reply