യമുനയുടെ വിവാഹ വാര്‍ത്ത വൈറലായതോടെ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് നടന്നത്. മകള്‍ വിവാഹം കഴിക്കാന്‍ ആയപ്പോഴാണോ വീണ്ടും വിവാഹം കഴിക്കുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂകാംബിക ക്ഷേത്രത്തില്‍ വച്ച് യമുനയും അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവനും വിവാഹിതരായത്. സംവിധായകന്‍ എസ്.പി മഹേഷ് ആണ് യമുനയുടെ ആദ്യ ഭര്‍ത്താവ്.
2016 മുതല്‍ പിരിഞ്ഞു താമസിക്കുന്ന ഇവര്‍ 2019ല്‍ ആണ് വിവാഹമോചിതരായായത്. ആറു മാസം മുമ്ബാണ് ഈ ആലോചന വന്നത്, അന്ന് താന്‍ താല്‍പര്യം കാണിച്ചില്ല. കൊറോണ ഒക്കെ വന്നപ്പോള്‍ എല്ലാവരും നിര്‍ബന്ധിച്ചു. രണ്ട് പെണ്‍കുട്ടികളെ ഒറ്റയ്ക്ക് വളർത്തുമ്പോൾ പലരേയും ആശ്രയിക്കേണ്ടി വരും അങ്ങനെയാണ് കൂട്ട് വേണം എന്ന് തോന്നിത്തുടങ്ങിയത് എന്നാണ് യമുന വനിതയോട് പറയുന്നത്.
തങ്ങള്‍ തമ്മില്‍ സംസാരിച്ച ശേഷം മക്കളോട് സംസാരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വിവാഹക്കാര്യം വന്നപ്പോള്‍ അമ്മ ഒറ്റയ്ക്കാവരുത് എന്നാണ് മക്കള്‍ പറഞ്ഞത്. നേരത്തെയും വിവാഹാലോചനകള്‍ വന്നപ്പോഴും അമ്മ ഒറ്റയ്ക്കാവുന്നത് തങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല, തീരുമാനം എടുക്കണം എന്നാണ് മക്കള്‍ പറഞ്ഞിട്ടുള്ളത്.ഭര്‍ത്താവും താനും മറ്റൊരു ഫ്‌ളാറ്റിലാണ്. മക്കള്‍ തന്റെ അമ്മയ്‌ക്കൊപ്പവുമാണ്. മക്കളുടെ വ്യക്തി സ്വാതന്ത്രം പരിഗണിച്ചാണ് ഈ തീരുമാനം. ഭര്‍ത്താവ് അമേരിക്കയിലേക്ക് മടങ്ങിയാല്‍ മുഴുവന്‍ സമയവും മക്കള്‍ക്കൊപ്പവും അഭിനയരംഗത്തും ചിലവിടുമെന്നും താരം വ്യക്തമാക്കി.