Spread the love

കോഴിക്കോട് : ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ യാസ് ചുഴലിക്കറ്റ് വരുന്നതായി കാലാവസ്ഥ നിരീക്ഷകർ. കേരളത്തിൽ കടൽക്ഷോപത്തിനും മഴയ്ക്കും സാധ്യത ഉണ്ട് അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെത്തിയെങ്കിലും തീരത്ത് ആശങ്ക ഒഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റിന്റെ സ്വാധിനത്താൽ ശക്തമായ മഴക്കും, കടൽക്ഷോഭത്തിനും സാധ്യതയുള്ളതായാണ് വിദഗ്ധരുടെ അഭിപ്രായം.

‘Yas’ after Toute; Risk of rain and sea squalls in kerala

ടൗട്ടേയ്ക്ക് പിന്നാലെ 23 ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപംകൊള്ളാൻ സാധ്യത ഉള്ളതായും, ഇതു തൊട്ടടുത്ത ദിവസം തീവ്ര ന്യൂനമർദ്ദം ആവുകയും, ചുഴലിക്കാറ്റായി മാറിയാൽ ‘യാസ് ‘എന്ന പേരിലാവും അറിയപ്പെടുക എന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്.യാസ് ചുഴലിക്കറ്റ് രൂപപ്പെട്ടാൽ തെക്കൻ കേരളത്തിൽ 25 മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.
തൊട്ടടുത്ത ദിവസം മുതൽ മഴ വടക്കൻ കേരളത്തിലേക്കും, കർണാടകത്തിലേക്ക് വ്യാപിക്കാം.

ചുഴലിക്കറ്റിന്റെ ശക്തമായ സ്വാധീനം കടൽക്ഷോഭം
രൂക്ഷമാകാൻ സാധ്യതയുള്ളതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. മത്സ്യതൊഴിലാളികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്.

Leave a Reply