
പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥിയായി മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. ആദ്യഘട്ടം മുതല്‍ തന്നെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ പേരുകളില്‍ സിന്‍ഹയുടെ പേരും ഉയർന്നിരുന്നു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാഷ്ട്രപതി സ്ഥാനാർഥിയെ പ്രതിപക്ഷം പ്രഖ്യാപിക്കുന്നത്. ശരദ് പവാർ, ഫാറൂഖ് അബ്ദുല്ല, ഗോപാൽ കൃഷ്ണ ഗാന്ധി അടക്കമുള്ള നേതാക്കൾ നേരത്തെ രാഷ്ട്രപതി സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും ഇവർ പിന്മാറുകയായിരുന്നു. കഴിഞ്ഞ ദിവസം ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സിന്‍ഹയുമായി സംസാരിച്ചിരുന്നു. ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്നു യശ്വന്ത് സിന്‍ഹ. ഏകകണ്ഠേനയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ ചേര്‍ന്ന് തീരുമാനിച്ചത്.