Spread the love

മോഹൻലാൽ- ശോഭന ജോഡിയെ കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തുടരും. ചിത്രം തിയേറ്ററുകളിൽ വൻ ജന പിന്തുണയോടെ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വിജയം മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ലെന്ന് പറയുകയാണ് ആസിഫ്. അലി. ഒപ്പം തുടരുമിന്റെ പ്രൊമോഷന്‍ രീതിയെയും ആസിഫ് പ്രശംസിക്കുന്നുണ്ട്.

തുടരും എടുത്ത് നോക്കിയാല്‍ ലാല്‍സാറിന്റെ ഒരു പ്രെസന്‍സ് നമുക്ക് പ്രൊമോഷനില്‍ എവിടെയും കാണാന്‍ പറ്റിയിട്ടില്ല.തരുണിന്റെ അഭിമുഖങ്ങള്‍ മാത്രമായിരുന്നു. പക്ഷേ അത് ഭയങ്കര കണ്ടന്റ് ഉള്ള അഭിമുഖങ്ങളായിരുന്നു. നമുക്ക് ലാല്‍സാറിനെ കുറിച്ച് അറിയാന്‍ ആഗ്രഹമുള്ള കുറേ കാര്യങ്ങള്‍, ലൊക്കേഷനെ പറ്റിയിട്ട്, ലാല്‍ സാര്‍ ഓരോ ഷോട്ടിന് മുന്‍പും ഇവരുമായി ഇന്ററാക്ട് ചെയ്ത കാര്യങ്ങള്‍,അങ്ങനെ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞിട്ടാണ് ഈ സിനിമയുടെ ഒരു പ്രൊമോഷന്‍ പാക്കേജ് ഇവര്‍ സെറ്റ് ചെയ്തത്.അത് ഭയങ്കര വര്‍ക്കായിരുന്നു. എല്ലാവരും അതിലേക്ക് എത്തി. പിന്നെ ഉറപ്പായിട്ടും ലാല്‍സാറിന്റെ ഒരു സിനിമയ്ക്ക് പോസിറ്റീവ് റെസ്‌പോണ്‍സും കൂടി വന്ന് കഴിഞ്ഞാല്‍ പിന്നെ യാതൊരു രീതിയിലുള്ള മാര്‍ക്കറ്റിങ്ങും അടുത്ത സ്റ്റേജിലേക്ക് ആവശ്യമായി വരില്ല.ഞാന്‍ ഒരു ദിവസം തരുണിനെ വിളിച്ച് സംസാരിച്ചിരുന്നു ആസിഫ് പറയുന്നു.

സിനിമ കാണാന്‍ തിയേറ്ററിലേക്ക് ആളുകള്‍ വരിക എന്നത് ഒരു ട്രെന്റായി മാറണം. ലൂസിഫറിന് ശേഷം അടുത്ത സിനിമ ഇതുപോലെ വീണ്ടും വരുന്നു എന്ന് പറയുമ്പോള്‍ അതിനി വരുന്ന സിനിമകള്‍ക്കൊക്കെ, പ്രത്യേകിച്ച് വെക്കേഷന്‍ സീസണ്‍ തുടങ്ങിയതാണ്.ആ സമയത്ത് ഒരു സിനിമ തിയേറ്ററില്‍ നിറഞ്ഞോടുക എന്ന് പറയുമ്പോള്‍ സ്വാഭാവികമായും അടുത്ത വീക്കെന്‍ഡിലൊക്കെ സിനിമ കാണാന്‍ പോകാന്‍ ആള്‍ക്കാര്‍ക്ക് തോന്നും. അത് ഇന്‍ഡസ്ട്രിക്കും വലിയ നല്ല സൈന്‍ ആണ്,’ ആസിഫ് പറഞ്ഞു.

Leave a Reply