2014ൽ കോൺഗ്രസ് സർക്കാർ മാറിയാൽ പെട്രോൾ വില 40 രൂപയാക്കി കുറയ്ക്കുമെന്ന് അവകാശവാദമുന്നയിക്കുന്ന ബാബാ രാംദേവിന്റെ പഴയ വീഡിയോയെ കുറിച് മാധ്യമപ്രവർത്തകൻ ചോദിച്ചതിൽ ക്ഷുഭിതനായി യോഗ ഗുരു ബാബാ രാംദേവ്. ഇത്തരം ചോദ്യങ്ങൾ വീണ്ടും ചോദിച്ചാൽ തനിക്ക് നല്ലതല്ലെന്ന് രാംദേവ് റിപ്പോർട്ടറെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽവ്യക്തം.
2014 ലെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ ബാബാ രാംദേവിന്റെ വാക്കുകൾ – “പെട്രോളിന്റെ അടിസ്ഥാന വില 35 രൂപ മാത്രമാണെന്നും അതിൽ 50% നികുതി ഈടാക്കുമെന്നും എന്റെ പക്കൽ ഒരു പഠനം ഉണ്ട്.” “നികുതികൾ 50% ൽ നിന്ന് 1% ആയി കുറച്ചാൽ, (ഇന്ധനവില കുറയും). ഞാൻ ഇത്രയുമൊക്കെ സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടുണ്ട്,”
ഇതുസംബന്ധിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ രാംദേവ് നൽകിയ മറുപടി ഭീഷണിയായിരുന്നു. “ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത്. നിങ്ങൾ എന്ത് ചോദിച്ചാലും ഉത്തരം പറയേണ്ട ആളാണോ ഞാൻ? ഞാൻ ആ പ്രസ്താവന നടത്തി, ഇപ്പോൾ ഞാൻ ഒന്നും പറയില്ല. നിങ്ങൾക്ക് കഴിയുന്നത് ചെയ്യുക. ” ഇത്തരം ചോദ്യങ്ങൾ വീണ്ടും ചോദിച്ചാൽ തനിക്ക് നല്ലതല്ലെന്ന ഭീഷണിയും രാംദേവ് മുഴക്കി.