യൂട്യൂബ് ചാനലിലൂടെ പണം നേടുന്നത് പോലെ തന്ന ഇൻസ്റ്റഗ്രാമിലൂടെയും പണം നേടാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ സബ്‍സ്ക്രിപ്ഷൻ ഓപ്ഷൻ പരിശോധിച്ച് ഇൻസ്റ്റഗ്രാം. പ്ലാറ്റ്‌ഫോമിലെ മികച്ച കണ്ടൻറ് സ്രഷ്‌ടാക്കൾക്ക് പണം സമ്പാദിക്കാൻ കഴിയും. ൻസ്റ്റഗ്രാമിൽ പ്രീമിയം സ്‌റ്റോറികൾ കാണാനോ, ഉള്ളടക്കം ഉപയോഗിക്കാനോ സബ്സ്ക്രിപ്ഷൻ ഏര്‍പ്പെടുത്തുന്ന രീതിയാണിത്. പണമടച്ച് ഇൻസ്റ്റഗ്രാം കണ്ടൻറുകൾ ഉപയോഗിക്കാൻ ആപ്പ് ഉപയോക്താക്കൾക്ക് അവസരം നൽകുന്ന ഒരു ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഓപ്ഷൻ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. യുഎസിലും ഇന്ത്യയിലും ഇൻസ്റ്റാഗ്രാമിൻെറ ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇൻ-ആപ്പ് പർച്ചേസ് വിഭാഗത്തിന് കീഴിൽ ആണിത്. ഇന്ത്യയിൽ പ്രതിമാസം 89 രൂപ മുതലുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ലഭ്യമാകും. ഇൻസ്റ്റഗ്രാം പേജിലൂടെ സ്പോൺസേര്‍ഡ് പോസ്റ്റുകൾ ഷെയര്‍ ചെയ്ത് 2020-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സെലിബ്രിറ്റി കെയ്‍ലി ജെനറാണ്.