സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര ഡിഎഡ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഇന്റലക്ച്വല്‍ ആന്‍ഡ് ഡെവലപ്മെന്റല്‍ ഡിസബിലിറ്റി (ഐഡിഡി), മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി (എംഡി) എന്നീ വിഷയങ്ങളില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനാണ് (നിപ്മര്‍) സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നത്. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു/ -വിഎച്ച്എസ്എസി-തത്തുല്യ യോഗ്യതയാണ് അപേക്ഷിക്കാനുള്ള യോഗ്യത. എസ് സി, എസ്ടി. ഒബിസി. ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. സെപ്റ്റംബര്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഇമെയിൽ : www.rehabcouncil.nic.inഫോണ്‍: 9498306022