കേന്ദ്രസര്‍ക്കാര്‍ ദുരിതാശ്വാസ സഹായങ്ങള്‍ക്ക് അപേക്ഷിക്കാം
കോവിഡ്, പ്രകൃതി ദുരന്തം എന്നിങ്ങനെയുള്ളവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ദുരിതാശ്വാസ സഹായങ്ങള്‍ക്ക് അപേക്ഷിക്കാം.
ഇ-ശ്രാം പോര്‍ട്ടലില്‍ കേരള ഷോപ്പ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് അംഗത്വമെടുത്തിരിക്കണം.19 നും 59 നും ഇടയില്‍ പ്രായമുള്ള ഇ എസ് ഐ, ഇ പി എഫ് എന്നിവയുടെ പരിധിയില്‍ പെടാത്ത, ആദായനികുതി നല്‍കാത്ത സ്വയം തൊഴില്‍ ചെയ്യുന്നവരും പത്തില്‍ താഴെ അംഗങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലാളികളും അക്ഷയ സെന്ററുകള്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍നമ്പര്‍ എന്നിവ രജിസ്ട്രേഷന്‍ വിവരങ്ങളില്‍ നല്‍കണം.