ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഡയറി ഫാമിനുള്ള അടിസ്ഥാന ആധുനിക സൗകര്യ വികസനത്തിനുള്ള ധനസഹായം, രണ്ട് ക്ഷീര സംഘങ്ങൾക്കുള്ള വൈക്കോൽ ബെയിലിംഗും സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള ധനസഹായം, ഒരു ക്ഷീര സംഘത്തിന് പാരമ്പര്യേതര കാലത്തീറ്റ നിർമ്മാണ യൂണിറ്റ് എന്നീ പദ്ധതികൾക്ക് ഒക്ടോബർ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ബ്ലോക്ക് ക്ഷീര വികസന സർവീസ് യൂണിറ്റിൽ ലഭിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്