Spread the love
കമ്പയിന്‍ഡ് ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(SSC) കമ്പയിൻഡ് ഹയർ സെക്കണ്ടറി ലെവൽ പരീക്ഷയുടെ (CHSL) അപേക്ഷ ഫോം പുറത്ത് വിട്ടു. ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

2022 മെയ് മാസം ടയർ 1 പരീക്ഷ നടത്തുമെന്നാണ് കരുതുന്നത്. കമ്മീഷന്റെ ഭാഗത്ത് നിന്ന് പരീക്ഷ തിയതികളെ കുറിച്ച് അറിയിപ്പ് ഇത് വരെ പുറത്ത് വന്നിട്ടില്ല.

യോഗ്യത:
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. 18 – 27 വയസ്സ് വരെയാണ് പ്രായ പരിധി.

അപേക്ഷഫീസ്
100 രൂപയാണ് അപേക്ഷഫീസ്. വനിതകൾ, എസ്.സി, എസ്.ടി, വികലാംഗർ, വിമുക്തഭടൻമാർ, എന്നിവർക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 7. മാർച്ച് 11 മുതൽ 15 വരെ അപേക്ഷ ഫോമിൽ തിരുത്തലുകൾ നടത്തണമെങ്കിൽ ചെയ്യാം.

വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://ssc.nic.in/

Leave a Reply