സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. കഴിഞ്ഞ സർക്കാർ കാലത്ത് നടപ്പിലാക്കിയ ഇ റേഷൻ കാർഡ് പരിഷ്‌കരിച്ചാണ് സ്മാർട്ട് കാർഡിറക്കുന്നത്. നിലവിലുള്ള അഞ്ച് നിറത്തിലും സ്മാർട്ട് കാർഡുകൾ ലഭ്യമാകും. കാർഡ് ഉടമയുടെ പേര്, ഫോട്ടോ, ബാർകോഡ് എന്നിവ റേഷൻ കാർഡിന്റെ മുൻവശത്ത് ഉണ്ടാകും. റേഷൻ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലിൽ ലഭിക്കുന്ന രീതിയിലാണ് പ്രവർത്തനം. ജനുവരിയോടെ ഈ സംവിധാനം പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം. ആക്ഷയ സെന്റർ/ സിറ്റിസൺ ലോഗിൻ വഴിയാണ് എം.ടി.എം കാർഡിന് അപേക്ഷിക്കേണ്ടത്.