നിരവധി ആളുകൾ ഈ കാലഘട്ടത്തിൽ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് നര. ചെറുപ്പക്കാർക്കും അകാലനര വേഗം വരുന്നു. ഇതിന് പരിഹാരമായി പലരും മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ ഡെെ ഉപയോഗിക്കുന്നു. എന്നാൽ കെമിക്കൽ ഡെെ ഉപയോഗിക്കും തോറും അത് മുടിയ്ക്ക് ദോഷം ചെയ്യും. മുഖത്തും മുടിയിലും എപ്പോഴും പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ഹെയർ ഡെെ നോക്കിയാലോ?
ഇതിന് പ്രധാനമായും വേണ്ടത് മഞ്ഞൾപ്പൊടിയാണ്. എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് മഞ്ഞൾ. ഭക്ഷണത്തിൽ മാത്രമല്ല മുഖത്തും സൗന്ദര്യ വർദ്ധനവിനും നാം മഞ്ഞൾ ഉപയോഗിക്കാറുണ്ട്. മഞ്ഞൾപ്പൊടി ഉപയോഗിച്ച് എങ്ങനെയാണ് ഡെെ ഉണ്ടാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധംഒരു ഇരുമ്പ് ചീനച്ചട്ടിയിൽ മഞ്ഞൾപ്പൊടിയിട്ട് നന്നായി ചൂടാക്കുക. കുറഞ്ഞ തീയിലിട്ട് മഞ്ഞൾപ്പൊടിയുടെ നിറം കറുപ്പ് ആകുന്നത് വരെ ചൂടാക്കണം. ശേഷം ഇത് മറ്റൊരു പാത്രത്തിലിട്ട് തണുക്കാൻ വയ്ക്കണം. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് യോജിപ്പിക്കുക. ഒലിവ് ഓയിൽ വേണമെങ്കിലും ചേർക്കാം. ശേഷം രാത്രി മുഴുവൻ അടച്ച് വയ്ക്കുക. എന്നിട്ട് രാവിലെ ഉപയോഗിക്കുക. നര ബാധിച്ച മുടിയിൽ തേച്ച് പിടിപ്പിച്ച ശേഷം ഒരു മണിക്കൂർ വയ്ക്കുക. ശേഷം ഷാംപൂ ഉപയോഗിക്കാതെ കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.