Spread the love
വിവിധ ഏജൻസി ഗ്യാസ് കണക്ഷൻ ഇനി എളുപ്പത്തിൽ പോര്‍ട്ട് ചെയ്യാം

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഇപ്പോൾ വളരെ എളുപ്പത്തിൽ ഗ്യാസ് കണക്ഷൻ പോര്‍ട്ട് ചെയ്യാനുമാകും. ഏതു പാചക വാതക കണക്ഷനും മറ്റ് കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യാനാകും. ഇതിന് ഗ്യാസ് വിതരണ ഏജൻസികളുടെ സഹായമില്ലാതെ തന്നെ ഓൺലൈനായി ആപ്ലിക്കേഷൻ സമര്‍പ്പിക്കാൻ ആകും. രാജ്യാവ്യാപകമായി പദ്ധതി നടപ്പാകുന്നതോടെ ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോര്‍പറേഷൻ തുടങ്ങിയ കമ്പനികളുടെ കണക്ഷൻ മാറാൻ ഉപഭോക്താക്കൾക്ക് കഴിയും. പ്രത്യേക നിരക്കുകൾ ഒന്നും ഇതിനു വേണ്ടിവരുന്നില്ല.

ഓൺലൈനിലൂടെ ഗ്യാസ് കണക്ഷൻ പോര്‍ട്ട് ചെയ്യുന്നതിന് www.mylpg.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സൈറ്റിൽ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ,പ്രദേശത്ത് ലഭ്യമായ ഗ്യാസ് വിതരണ കമ്പനികളുടെ പേരും അവയ്ക്കുള്ള റേറ്റിങ്ങും സൈറ്റിലൂടെ അറിയാം. മികച്ച സേവനമുള്ള കമ്പനി തിരഞ്ഞെടുത്തതിന് ശേഷം രജിസ്ട്രേഷൻ നടപടി പൂര്‍ത്തിയായതുമായി ബന്ധപ്പെട്ട ഇമെയിൽ ലഭിക്കും. ഉപഭോക്താവിന് ഇ ഇമെയിലിന്റെ പകർപ്പിനൊപ്പം പുതിയ വിതരണക്കാരുമായി ബന്ധപ്പെട്ട് കണക്ഷൻ എടുക്കാം. നിലവിലുള്ള കമ്പനിയുടെ ഗ്യാസ് കണക്ഷൻ അവസാനിപ്പിക്കുമ്പോൾ വിതരണക്കാരെ സന്ദർശിച്ച് അവരുടെ സിലിണ്ടര്‍ സറണ്ടർ ചെയ്യുകയും റീഫണ്ട് തുക ലഭിക്കാനുണ്ടെങ്കിൽ ആവശ്യപ്പെടുകയുമാവാം.

പോര്‍ട്ടബിളിറ്റി റിക്വസ്റ്റുമായി സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനുമാകും. ഗ്യാസ് കണക്ഷൻ മറ്റുന്നതിന് പ്രത്യേക നിരക്കുകൾ ഈടാക്കാൻ ആകില്ല. പോര്‍ട്ടബിളിറ്റി പദ്ധതിക്ക് കീഴിൽ സെക്യൂരിറ്റി നിക്ഷേപവും നൽകേണ്ടതില്ല. 1 മുതൽ അഞ്ച് വരെയുള്ള അക്കങ്ങളിലാണ് കമ്പനികളുടെ റേറ്റിങ്. ഇതിൽ 5,4 റേറ്റിങ് ഉള്ള കമ്പനികൾ ആണ് ഓരോ ക്ലസ്റ്ററിലും മികച്ച സേവനങ്ങൾ നൽകുന്നത്.

Leave a Reply