ഷൈൻ ടോം ചാക്കോ വിഷയം ചൂണ്ടിക്കാണിച്ച് സംവിധായകനും ബിഗ്‌ബോസ് സീസൺ 5 മത്സരാർത്ഥിയുമായ അഖിൽ മാരാരെ കടന്നാക്രമിച്ച് സീസൺ 6 മത്സരാർത്ഥിയും യൂട്യൂബറുമായ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായി കൃഷ്ണ. വിൻസി ഷൈൻ ടോം വിഷയം കത്തിപ്പടരുന്ന സാഹചര്യത്തിൽ ഷൈൻ ടോം ചാക്കോയ്ക്ക് ആരാണ് ലഹരി കൊടുക്കുന്നത്, എവിടുന്നാണ് വരുന്നത് ഇതൊക്കെ അറിഞ്ഞ് അതൊക്കെ വേരോടെ പിഴുതെറിയുകയാണ് വേണ്ടതെന്നും അല്ലാതെ അയാൾക്ക് പിന്നാലെ പോയിട്ട് കാര്യമില്ല എന്നും വിഷയത്തിൽ പ്രതികരിച്ച് ഇക്കഴിഞ്ഞ ദിവസം അഖിൽമാരാർ പറഞ്ഞിരുന്നു. ഇതിൽ പ്രതികരിച്ചാണ് സായി കൃഷ്ണ രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ കൃത്യമായി പ്രതികരിക്കേണ്ടതും തുറന്നു പറയേണ്ടത് അഖില്‍മാരാരെ പോലുള്ള സിനിമയുടെ ഭാഗമായ ആളുകൾ ആണെന്നും എന്നാൽ സൂര്യനു കീഴിലെ സകലതിനെക്കുറിച്ചും സംസാരിക്കുന്ന അഖിൽ ഇക്കാര്യത്തിൽ ഒന്നും തുറന്നു പറയാത്തത് എന്താണെന്ന് അറിയില്ലെന്നും ചിലപ്പോൾ തുടർന്നും സിനിമ മേഖലയിൽ പ്രവർത്തിക്കാൻ കഴിയില്ലേ എന്ന പേടി മൂലമായിരിക്കാം എന്നും സായി പറയുന്നു.
‘അഖിൽ മാരാർക്ക് സൂര്യനു കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാമല്ലോ. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ്. സിനിമാ സെറ്റുകളിൽ ആരൊക്കെ ലഹരി കൊണ്ടുവരുന്നു, ആർക്കൊക്കെ കൊടുക്കുന്നു എന്നൊക്കെ കൃത്യമായി അഖിൽ മാരാർക്ക് അറിയാം. എന്തുകൊണ്ട് ഇതൊന്നും തുറന്നു പറയാൻ അഖിൽ മാരാർ തയ്യാറാകുന്നില്ല? പിന്നെ എങ്ങനെയാണ് മറ്റുള്ളവർ അന്വേഷിച്ചു കണ്ടുപിടിക്കണം എന്നു പറയുന്നത്?
അറിയാവുന്ന കാര്യങ്ങൾ പറയാൻ പലരും തയ്യാറാകുന്നില്ല. കാരണം തുറന്നു പറഞ്ഞാൽ ഈ മേഖലയിൽ തുടർന്ന് ജോലി കിട്ടില്ല. അതിന്റെ പേടിയാണ്”, ഒരു ഓൺലൈൻ മാധ്യമത്തിന്റെ ചോദ്യത്തിനു മറുപടിയായി സായ് കൃഷ്‍ണ പറഞ്ഞു.