Spread the love

വേനൽക്കാലമായതോടെ ചൂടിൽ രക്ഷയില്ലാതെ വലഞ്ഞിരിക്കുകയാണ് സംസ്ഥാനത്തെ ജനങ്ങൾ. ശരീരത്തിലെ ഈർപ്പം നിലനിർത്താനും ഒന്ന് ഉള്ളം കുളിർപ്പിക്കാനും പലരും പലതും കഴിക്കാനും തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ആരോഗ്യ വിദഗ്ദ്ധരടക്കം വേനൽക്കാലത്ത് കഴിക്കാൻ വ്യാപകമായി നിർദ്ദേശിക്കുന്ന പഴവർഗ്ഗമാണ് തണ്ണിമത്തൻ. വേനലും നോമ്പ് കാലവും കൂടിയായപ്പോൾ വിപണിയിൽ ഏറ്റവുംകൂടുതൽ ചിലവഴിഞ്ഞ് പോകുന്ന ഒരു ഐറ്റവും ഇതായിട്ടുണ്ട്.

വൈറ്റമിന്‍, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവയുടെ കലവറ കൂടിയായ സുലഭമായി കിട്ടുന്ന തണ്ണിമത്തന്‍. ആവശ്യക്കാർ പതിവിലും ഏറിയതോടെ ആവശ്യക്കാരേറിയതോടെ മായം ചേര്‍ത്ത തണ്ണിമത്തനും വ്യാപകമായി കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നുണ്ട്. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

മായം കലര്‍ന്ന തണ്ണിമത്തന്‍ തിരിച്ചറിയാൻ ചില മാര്‍ഗങ്ങളുണ്ട്. ഒരു ചെറിയ കഷ്ണം വില്‍പ്പനക്കാരനോട് മുറിച്ച് നല്‍കാന്‍ ആവശ്യപ്പെടണം. ശേഷം ഒരു ടിഷ്യൂ പേപ്പറോ പഞ്ഞിയോ കൊണ്ട് മുറിച്ച തണ്ണിമത്തന്‍ കഷ്ണത്തിന്റെ ഉള്‍ഭാഗത്ത് ഉരച്ച് നോക്കുക. പഞ്ഞിയിലോ ടിഷ്യൂ പേപ്പറിലോ നിറം പറ്റിയിട്ടുണ്ടെങ്കില്‍ അത് മായം കലര്‍ന്നതാണെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു.അതുപോലെ തന്നെ ഗുണമേന്മയുള്ള തണ്ണിമത്തനാണെങ്കില്‍ അത് നിറം മാറില്ല. അല്‍പ്പം വെളുത്ത നിറമോ അവിടങ്ങളിലായി മഞ്ഞ നിറമോ കാണുന്നുവെങ്കിലും അതില്‍ മായം കലര്‍ന്നിട്ടുണ്ടാകാം. എളുപ്പത്തില്‍ പഴുപ്പിക്കാനായി കാര്‍ബൈഡ് ഉപയോഗിക്കുന്നുണ്ട്. മുകളിലായി മഞ്ഞ നിറം കാണുകയാണെങ്കില്‍ ഉപ്പുവെള്ളത്തില്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മായം ചേര്‍ത്ത പഴമാണെങ്കില്‍ അതില്‍ കൂടുതല്‍ വിള്ളലുകളുണ്ടാകുന്നതായും കാണാം.

Leave a Reply