ഇന്ത്യൻ അടുക്കളയിലെ അവിഭാജ്യ ഘടകമാണ് വെളുത്തുള്ളി. ഒട്ടുമിക്ക പ്രാദേശിക ഭക്ഷണങ്ങളിലും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ് ഇന്ത്യക്കാർ. ഇത്രമാത്രം വെളുത്തുള്ളി കഴിക്കുന്ന നാം വിപണിയിൽ പലപ്പോഴും കബളിപ്പിക്കപ്പെടാറുണ്ട്. മായം ചേർത്ത വ്യാജ വെളുത്തുള്ളികളും മാർക്കറ്റിൽ ലഭ്യമാണ്. സിമന്റ് ചേർത്ത് നിർമിച്ച ഫാർക്ക് വെളുത്തുള്ളി (fark garlic) പോലും വിപണിയിലെത്തിയിരുന്നു. ഇത്തരം ഉള്ളികൾ ദീർഘകാലം കഴിച്ചാൽ ആരോഗ്യത്തിന് എട്ടിന്റെ പണികിട്ടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് വെളുത്തുള്ളി വാങ്ങുമ്പോൾ അവ വ്യാജനല്ലെന്ന് ഉറപ്പുവരുത്തണം. അസ്സൽ വെളുത്തുള്ളി തിരിച്ചറിയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
വെളുത്തുള്ളിയുടെ നിറമാണ് ആദ്യം പരിശോധിക്കേണ്ടത്. യാതൊരു പാടുകളുമില്ലാതെ വെളുത്തിരിക്കുന്ന, ഉരുണ്ടുതുടുത്ത ഉള്ളിയാണെങ്കിൽ വ്യാജനാകാൻ സാധ്യതയുണ്ട്.തൊലി കട്ടി കൂടിയതാണെങ്കിൽ മായം ചേർന്ന വെളുത്തുള്ളിയാകാനാണ് സാധ്യത. നേർത്ത ചർമ്മമാണെങ്കിൽ മായമില്ലാത്തതാകും.നല്ല വെളുത്തുള്ളി വെള്ളത്തിലിട്ടാൽ മുങ്ങിക്കിടക്കും. വ്യാജൻ പൊങ്ങിക്കിടക്കും.വ്യാജനല്ലെങ്കിൽ നല്ല ഗന്ധമുള്ള വെളുത്തുള്ളിയായിരിക്കും. മായം ചേർത്തവയ്‌ക്ക് ഗന്ധം കുറവാകും. അതുമല്ലെങ്കിൽ രാസഗന്ധം അനുഭവപ്പെടും.രുചിയിൽ രാസസ്വഭാവം തോന്നുന്നുണ്ടെങ്കിൽ മായം ചേർത്തിട്ടുണ്ടെന്ന് സാരം. അത്തരം വെളുത്തുള്ളി ഒരുകാരണവശാലും വാങ്ങരുത്.