കഴിഞ്ഞ ദിവസമായിരുന്നു ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ വാർഷികാഘോഷ പരിപാടികൾ മുംബൈയിൽ വെച്ച് നടന്നത്. ബോളിവുഡ് കിംഗ് ഷാരൂഖാൻ, കരീന – സെയ്ഫ് ദമ്പതികൾ, ഐശ്വര്യ റായി ജനീലിയ- റിതേഷ് ദേഷ്മുക്ക് തുടങ്ങിയവർ അടങ്ങുന്ന പ്രമുഖർ പങ്കെടുത്തിരുന്നു. ഈ അവസരത്തിൽ മലയാളത്തിലെ ഒരു പ്രമുഖ നടന്റെ മകളും അവിടെയാണ് പഠിക്കുന്നത് എന്ന് വ്യക്തമായിരുന്നു. മറ്റാരുമല്ല നടൻ പൃഥ്വിരാജ് സുകുമാരന്റെ ഒരേയൊരു മകൾ അലങ്കൃതയാണ് ആ ഭാഗ്യവതി. വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ സുപ്രിയയും പൃഥ്വിരാജും മുംബൈയിലെത്തിയിരുന്നു.
മുൻപൊന്നും അംബാനി സ്കൂളിനെ കുറിച്ച് ചർച്ച ചെയ്യാത്ത വിധത്തിൽ മലയാളികൾ വിഷയത്തിൽ ആഴത്തിൽ പഠിക്കാനും ചർച്ച ചെയ്യാനും തുടങ്ങിയത് പൃഥ്വിരാജ് കുമാരന്റെ ചടങ്ങിലെ സാന്നിധ്യത്തോടെയായിരുന്നു. അംബാനി സ്കൂളിൽ അഡ്മിഷൻ ലഭിക്കാൻ എന്തൊക്കെ ചെയ്യണം? എത്ര രൂപ നൽകണം? തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ പലരും തിരക്കുന്നത്.
നിത അംബാനിയാണ് ധീരുഭായ് അംബാനി സ്കൂൾ സ്ഥാപിച്ചത്. സ്കൂളിന്റെ വെബാ സൈറ്റ് അനുസരിച്ച് ധീരുഭായ് ഇന്റർനാഷണൽ സ്കൂളിന്റെ ഫീസ് ഘടന പ്രീ പ്രീ- പ്രൈമറി മുതൽ സീനയർ സെക്കൻഡറി വരെ വ്യത്യസ്തമാണ്. കെ ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള ഒരു വർഷത്തെ ഫീസ് 1.70 ലക്ഷം രൂപ. പ്രതിമാസ ഫീസിനെക്കുറിച്ച് പറയുകയാണെങ്കിൽ 14000 രൂപ. 8 മുതൽ 10 വരെ ക്ലാസുകളിലെ വാർഷിക ഫീസ് 5.9 ലക്ഷം രൂപ. 11, 12 ക്ലാസുകൾക്ക് ഏകദേശം 9.65 ലക്ഷം രൂപ.