ഒരു സിനിമയ്ക്ക് 10 കോടി, പരസ്യ ചിത്രങ്ങൾക്ക് ഏഴ് മുതൽ എട്ട് കോടി ഇങ്ങനെ പ്രതിഫലം വാങ്ങുന്ന ഒരിന്ത്യൻ നടിയുണ്ട്. മലയാളം ഇന്ടസ്ട്രിയിലെ നായകന്മാർ പോലും വാങ്ങുന്നതിലും വലിയ തുക പ്രതിഫലമായി ചോദിക്കുന്ന ഈ നടിയാണ് ഇന്ത്യയയിലെ ഏറ്റവും ധനികയായ നടി എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 862 കോടിയാണ് താരത്തിന്റെ ആസ്തി.
സിനിമകളെയും പരസ്യങ്ങളെയും മാറ്റി നിർത്തിയാൽ ബ്രാന്‍ഡഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍ക്ക് ഈ പ്രശസ്ത നടി വാങ്ങുന്നത് ആറ് മുതല്‍ ഏഴ് കോടി വരെയാണ്. ലോറിയല്‍, ആഡംബര വാച്ചായ സ്വിസ്, ലോഞ്ചിനസ്, ലക്‌സ്, കൊക്കക്കോള, പെപ്‌സി, ടൈറ്റന്‍ വാച്ചുകള്‍, ലാക്മി കോസ്‌മെറ്റിക്‌സ്, കാഷ്യോ പേജര്‍, ഫിലിപ്പ്‌സ്, പാമോലീവ്, കാഡ്‌ബെറി, ഫ്യൂജി ഫിലിംസ്, കല്യാണ്‍ ജുവല്ലേഴ്‌സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് മുതലായ കമ്പനികളുമായി പരസ്യ കരാറും ഇവർക്കുണ്ട്. ആരാണീ നടി എന്നല്ലേ? മറ്റാരുമല്ല ഐശ്വര്യ റായി ആണ്.
ഇന്ത്യയിൽ കൂടാതെ വിദേശത്ത് ആഡംബര വസതികളും സ്വന്തമായുള്ള താരം നിലവിൽ മകളുമായി താമസിക്കുന്നത് മുംബൈയിലെ പോർഷ് ഏരിയായ ബാന്ദ്രയിലാണ്. ബാന്ദ്രയിലെ കുര്‍ള കോംപ്ലക്‌സിലുള്ള ആഡംബര അപ്പാര്‍ട്‌മെന്റിന്റെ വില 50 കോടിയാണ്. 2015 ലാണ് നടി ഈ അപ്പാര്‍ട്മെന്റ് വാങ്ങിയത്.
ഒരു ഇൻ-ഹൗസ് ജിം, സ്വിമ്മിങ് പൂൾ അടക്കം നിരവധി സൗകര്യങ്ങൾ ചിത്രത്തിനുണ്ട്. ആഡംബര വാഹനങ്ങൾ ഒന്നിലധികം ഉള്ള താരത്തിന്റെ പക്കൽ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ഓഡി എ8എല്‍, മെഴ്‌സിഡസ് ബെന്‍സ് എസ്500, മെഴ്‌സിഡസ് ബെന്‍സ് എസ്350ഡി കൂപ്പ്, ലെക്‌സസ് എല്‍എക്സ് 570 തുടങ്ങിയവയും ഉണ്ട്. ഇന്ത്യയിലെ സമ്പന്നയായ നടിയുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. 600 കോടിയാണ് നടിയുടെ ആസ്തി.