
യുവ നടൻ ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശി ലുക്മാൻ വിവാഹിതനായി. ഞായറാഴ്ച പന്താവൂരിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സിനിമാ പ്രവർത്തകരടക്കം നിരവധി പേർ പങ്കെടുത്തു.
മുഹ്‌സിൻ പെരാരി സംവിധാനം ചെയ്ത ‘കെഎൽ 10 പത്ത്’ സിനിമയിലാണ് നടൻ ശ്രദ്ധ നേടിയത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോൺ, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയർ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. തരുൺ മൂർത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷൻ ജാവ’യിലൂടെ നായക വേഷത്തിലുമെത്തി.