നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവാക്കിയ യുവാവ് ഒടുവിൽ കൊച്ചി പൊലീസിന്‍റെ പിടിയിൽ. കോട്ടയം കുറവിലങ്ങാട് സ്വദേശി ഇമ്മാനുവൽ കുര്യനെയാണ് തേവര പൊലീസ് അറസ്റ്റ് ചെയ്തത്. പനമ്പള്ളി നഗർ, കടവന്ത്ര മേഖലകളിൽ പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീകൾക്ക് നേരെയാണ് ഇമ്മാനുവൽ അതിക്രമം കാട്ടിയത്. പരാതി വ്യാപകമായതോടെ സൗത്ത് പൊലീസ് കേസ് എടുത്ത് അന്വഷണം തുടങ്ങി. എന്നാൽ ബൈക്കിന് നമ്പർ ഇല്ലാതായതോടെ പ്രതിയെക്കുറിച്ച് സൂചനയുണ്ടായില്ല. പ്രത്യേക സംഘം രൂപീകരിച് പരാതിക്കാർ നൽകിയ വിവിരങ്ങളിൽ നിന്ന് ഏകദേശരൂപം മനസ്സിലാക്കി വിവിധ സ്ഥലങ്ങളിൽ നിന്ന് സിസിടിവി ദൃശ്യം ശേഖരിച്ച് പരിശോധന നടത്തി പ്രതി കുറവിലങ്ങാട് സ്വദേശി ഇമ്മാനുവൽ ആണെന്ന് തിരിച്ചറിഞ്ഞു. മൂവാറ്റുപുഴയിലെ വാഹന ഷോറൂമിലെ ജീവനക്കാരനാണ് പ്രതി. അറസ്റ്റിലായ ഇമാമാനുവലിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.