Spread the love

വണ്ടൂർ സ്വദേശി സമീർ പുളിക്കൽ (30) ആണ് എടക്കര പട്ടണത്തിനു് നടുവിൽ നാട്ടുകാരെയും അധികൃതരെയും ഒരു മണിക്കൂറോളം ആശങ്കയുടെ കൊടുമുടിയിൽ നിർത്തിയത്.

സി ഐ മജ്ഞിത്ത്ലാലിൻ്റെ ആവശ്യപ്രകാരം നിലമ്പൂരിൽ നിന്നും ഫയർഫോഴ്സ് സേന തത്സമയം കുതിച്ചെത്തി. ഈ സമയം പ്രദേശത്തെ വാർഡംഗം ലിസി സ്ഥലത്തെത്തിയത് രക്ഷയായി. മരത്തിന് ചുവട്ടിൽ നിന്നും വാർഡംഗം സംസാരിച്ചതിനെ തുടർന്ന് യുവാവ് സ്വയമേവ മരത്തിൽ നിന്നും താഴെയിറങ്ങി. ഇതോടെ നാട്ടുകാരും പോലീസുകാരും ആശ്വാസം വീണ്ടെടുത്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

സ്ഥിരമായി ആക്രമിക്കുന്നെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ ഭാര്യയും മക്കളും വണ്ടൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ സമീർ എടക്കരയിലേക്ക് വണ്ടികയറി. തുടർന്ന് എടക്കരയിലെ നാട്ടു ഗ്രാമമായ കാക്കപ്പരതയിൽ കയ്യിൽ കരുതിയ കമ്പിവടിയുമായി പ്രകോപനം സൃഷ്ടിച്ചു. നാട്ടുകാർ അറിയിച്ച പ്രകാരമാണ് എടക്കര സിഐ മജ്ജിത്ത്ലാലും സംഘവും സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.
എടക്കര സ്റ്റേഷനിലെത്തിയ പാടെ പോലീസുകാരെ കബളിപ്പിച്ച് ഇയാൾ കുതറി മാറി. പോലീസ് പിന്തുടർന്നെങ്കിലും സ്റ്റേഷൻ കോമ്പൗണ്ടിലെ മഹാഗണി മരത്തിൽ നിമിഷാർധത്തിനുള്ളിൽ ഇയാൾ കയറിപ്പറ്റി. തുടർന്നാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

Leave a Reply