മലയാളികൾക്കഭിമാനിക്കാൻ ഒരു മലയാളി സംവിധായകന് ബോളിവുഡിൽ നിന്നൊരു വിളി. മഞ്ഞുമ്മല്‍ ബോയ്സ്, ജാൻ എ മൻ തുടങ്ങിയ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ ചിദംബരത്തിനാണ് ഒരു പരസ്യ ചിത്രം ചെയ്യാൻ അങ്ങ് ബോളിവുഡിൽ നിന്നും ഓഫർ വന്നത്. മഞ്ഞുമ്മല്‍ ബോയ്സിന്റെ വിജയം ചിദംബരത്തിനു പാൻ ഇന്ത്യൻ ലെവലിൽ തന്നെ വലിയ ആരാധകരെ നേടികൊടുത്തിരുന്നു. പിന്നാലെയാണ് പുതിയ നേട്ടം.
ബോളിവുഡിന്റെ അനില്‍ കപൂറാണ് ചിദംബരത്തിന്റെ സംവിധാനത്തില്‍ വേഷമിടുന്നത്. പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സിനു ശേഷം സംവിധാനം ചെയ്യുന്ന പരസ്യ ചിത്രം ആയതുകൊണ്ട് തന്നെ വലിയ ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ