വൈറ്റില ഡെക്കാത്തലോണിനു സമീപം റോഡ് കുറുകെ കടക്കുകയായിരുന്ന രണ്ട് യുവതികളെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു. ഒരാൾ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് മറ്റത്തിൽ 23 വയസ്സ് കാരിയായ സാന്ദ്ര സാബുവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് കാർ യുവതികളെ ഇടിച്ചത്. സാരമായി പരുക്കേറ്റ പാലക്കാട് സ്വദേശി അജിത ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.