തളിപ്പറമ്ബ്: ലഹരിമാഫിയ സംഘത്തെ എതിര്‍ത്ത യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.
തോട്ടാറമ്ബ് സ്വദേശി നിധീഷ് രവിയാണ് (29) അറസ്റ്റിലായത്. തോട്ടാറമ്ബിലെ എളമംഗലം ജസ്റ്റിന് ലോറന്‍സ് എന്ന ഉല്ലാസിനാണ് (32) ഒക്ടോബര്‍ 31 ന് രാത്രി വെട്ടേറ്റത്. പ്രദേശത്ത് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വ്യാപകമാക്കുന്നതിനെതിരെ ജസ്റ്റിന് പ്രതികരിച്ചിരുന്നു.
ഇതിെന്റ പ്രതികാരമെന്ന നിലയിലാണ് ആക്രമണം നടന്നത്. രാത്രി വീട്ടിലെത്തിയ മൂന്നംഗസംഘം പുറത്ത് നിര്‍ത്തിയിട്ട ജസ്റ്റിെന്റ ബൈക്ക് അടിച്ചുതകര്‍ക്കുകയും ശബ്ദം കേട്ട് പുറത്തേക്കു വന്ന ജസ്റ്റിനെ മര്‍ദിക്കുകയും വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു.
വീടിെന്റ ജനല്‍ചില്ലുകളും മറ്റും അടിച്ചുതകര്‍ത്ത സംഘം അകത്തു കടന്ന് വീട്ടുസാധനങ്ങളും നശിപ്പിച്ചു. വീടിനകത്ത് തേര്‍വാഴ്ച നടത്തിയ സംഘം ജസ്റ്റിെന്റ പിതാവ് ലോറന്‍സിനെയും മാതാവ് ഉഷയേയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തിരിച്ചുപോയത്.
സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്ബ് പൊലീസ് കേസെടുത്തു. വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരുന്നതിനിെട ഒളിവില്‍പോയ നിധീഷിനെ ഞായറാഴ്ച വൈകീട്ടാണ് തളിപ്പറമ്ബ് എസ്.ഐ പി.സി. സഞ്ജയ്കുമാറിെന്റ നേതൃത്വത്തില്‍ പിടികൂടിയത്.