
പേരാമ്പ്ര : വാഹന പരിശോധനയ്ക്കിടെ 80 മില്ലിഗ്രാം എംഡിഎംഎയും സ്കൂട്ടറിൽ സൂക്ഷിച്ച 389 ഗ്രാം കഞ്ചാവുമായി യുവാവു പിടിയിൽ. കല്ലോട് കുളത്തിക്കുന്നുമ്മൽ അർജുൻ (24) ആണ് അറസ്റ്റിലായത്. സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. പരിശോധനയ്ക്കിടയിൽ വാഹനം ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ച യുവാവിനെ എക്സൈസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു.