
പെരുമ്പടപ്പ് : എരമംഗലത്ത് ഹോട്ടലിൽ കയറി യുവാവിനെ ആക്രമിച്ച കേസിൽ അറസ്റ്റിൽ. ആലുവ കോട്ടപ്പുറം കാഞ്ഞിരക്കാട് ഷംസുദ്ദീനാണ് (34) അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയായ ഇയാളെ എറണാകുളം എളങ്കുന്നപ്പുഴയിൽ നിന്നാണ് എസ്എച്ച്ഒ എം.എ.രമേഷ്, എസ്‌ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
6 പ്രതികളുള്ള കേസിൽ 2 പേരെ കൂടി കിട്ടാനുണ്ട്. കഴിഞ്ഞ 23നു രാത്രിയാണ് പുതുപൊന്നാനി സ്വദേശി ഇർഫാനെ സംഘം ആക്രമിച്ചത്. തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ ഇയാൾ ചികിത്സയിലാണ്.