കോലഞ്ചേരി∙ നവകേരള സദസ്സിന്റെ സമാപനത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഓഫിസിനു നേരെ ആക്രമണം. സ്വകാര്യ ബസ് സ്റ്റാൻഡിലുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ മുറിയാണ് ആക്രമിച്ചത്. രാത്രി ഏഴു മണിക്കാണ് ആക്രമണം നടന്നത് . ആറ് ജനൽ ചില്ലുകൾ തല്ലിതകർത്തിട്ടുണ്ട്.
സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നു കോൺഗ്രസ് പറഞ്ഞു . ആക്രമണം നടക്കുന്ന സമയത്ത് ഓഫിസ് പൂട്ടിക്കിടക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് ഓഫിസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.