സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് വിവിധ മേഖലകളിൽ നിന്നും സംവിധായകനെതിരെ കടുത്ത പ്രതിഷേധം. രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോർട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തി. നടിയുടെ ആരോപണത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും നിയമപരമായ നടപടികൾ ഉണ്ടാകണമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് മാറിനിൽക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം