യുവാവിനെ വെട്ടിക്കൊന്നു കാല്പാദം അറുത്തുമാറ്റി റോഡരികില്‍ വച്ചു. മൃതദേഹം ഒരു റബ്ബര്‍ തോട്ടത്തിൽ നിന്ന് കണ്ടെത്തി. കറുകച്ചാലിന് സമീപം കങ്ങഴ മുണ്ടത്താനത്താണ് സംഭവം. ഒട്ടേറെ വെട്ടുകളേറ്റ പാടുകളുണ്ട്. വലതു കാല്‍ ഒരു കിലോമീറ്റര്‍ മാറി ഇടയപ്പാറ ജംഗ്ഷനിലാണ് വച്ചിരുന്നത്.
മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കല്‍ തമ്പാന്റെ മകന്‍ മനേഷ് തമ്പാന്‍ (32) ആണ് കൊല്ലപ്പെട്ടത്. ഇയാൾ ഗുണ്ട നേതാവായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്ന് പോലീസ് . കടയനിക്കാട് സ്വദേശി ജയേഷ്,കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവർ കീഴടങ്ങിയത്