
കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. അരുൺ കുമാറാണ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണപ്പെട്ടത്. എട്ട് ദിവസത്തോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. മാർച്ച് രണ്ടിനായിരുന്നു പഴമ്പാലക്കോട് അമ്പലത്തിനു സമീപമുണ്ടായ അടിപിടിയിൽ യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന് കുത്തേറ്റത്. സംഭവത്തിൽ കൃഷ്ണദാസ്, മണികണ്ഠൻ എന്നിവരെ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലു പേർ ഇന്നലെ കീഴടങ്ങിയതായും സൂചനയുണ്ട്.






