
റിഷഭ് പന്തിനെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിക്കണമെന്ന് സെലക്ടർമാരോട് ആവശ്യപ്പെട്ട് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. സ്‌പോർട്‌സ് 18-ന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു യുവരാജിന്റെ പരാമർശം. ഭാവിയിൽ ക്യാപ്റ്റനാകാൻ വരെ കഴിയുന്ന ഒരു ചെറുപ്പക്കാരനെ നിങ്ങൾ ഇപ്പോൾ തിരഞ്ഞെടുക്കുക. അദ്ദേഹത്തിന് സമയം നൽകുക. ആദ്യത്തെ ആറ് മാസത്തിനോ ഒരു വർഷത്തിനോ അകം അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്. നിങ്ങൾ ആ ചെറുപ്പക്കാരെ വിശ്വസിക്കണമെന്നാണ് എന്റെ അഭിപ്രായം. യുവരാജ് സിങ്ങ് പറഞ്ഞു. സ്പോർട്സ് 18 ചാനലിൽ സംപ്രേഷണം ആരംഭിച്ച ഹോം ഓഫ് ഹീറോസ് (Home of Heroes) എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിലായിരുന്നു യുവരാജിന്റെ പരാമർശങ്ങൾ.