ചൈനയിലെ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തക ജയിലിൽ മരണത്തിന്റെ വക്കിലെന്ന് കുടുംബം. ജയിലിൽ നിരാഹരം കിടക്കുന്ന 30കാരിയായ ഷാങ് ഷാൻ ആണ് മരണത്തോട് മല്ലടിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈനയിലെ വുഹാനിൽ നിന്ന് ഷാങ് കോവിഡ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുകയും കോവിഡ് വ്യാപനത്തിൽ സർക്കാരിനെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി വിഡിയോകൾ പുറത്തു വിടുകയും ചെയ്തത്. കലാപത്തിന് ആഹ്വാനം ചെയ്യുകയും പ്രശ്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് ഡിസംബറോടെ 4. വര്ഷം തടവിന് വിധിക്കുകയായിരുന്നു. ഷാങ്ങിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അവൾ അധികകാലം ജീവിക്കില്ലെന്നും സഹോദരൻ ഷാങ് ജു പറഞ്ഞു. നിരവധി മാധ്യമസ്ഥാപനങ്ങളും മനുഷ്യാവകാശ സംഘടനകളും ഷാങിന്റെ മോചനത്തിനായി ശബ്ദമുയർത്തുകയാണ്.