
പ്രേതങ്ങൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടോ? റിയാദിലെ ഷാഡോസ് റെസ്റ്റൊറന്റിൽ പോയാൽ മതി. തലയോട്ടി, അസ്ഥികൂടം, സോംബി, വാംപയർ, രക്തത്തിൽ കുളിച്ച മറ്റ് ഭീകരരൂപങ്ങൾ ഇവയെല്ലാം ഈ റെസ്റ്റോറന്റിലുണ്ട്. ഈ ഭീകരരൂപികളോടൊപ്പം നിങ്ങൾക്ക് ഭക്ഷണം കഴിക്കാമെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. വിവിധ അസ്ഥികൂട രൂപങ്ങൾ ഹോട്ടലിൽ പലയിടത്തായി സ്ഥാപിച്ചിട്ടുണ്ട്. പുതുതലമുറയെ സൗദിയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും വിനോദ സഞ്ചാരം വളർത്തുന്നതിനുമായി സൗദി ഭരണകൂടം നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് റിയാദിലെ ഷാഡോസ് റെസ്റ്റൊറന്റിലെ പ്രേതാത്മക്കളൊടൊപ്പമുള്ള ഭക്ഷണം എന്ന ആശയം കൊണ്ട് വന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ സോംബിയകൾ ഇടയ്ക്കിടെ ഭയപ്പെടുത്തുമെന്ന് ഹോട്ടൽ അധികൃതർ പറയുന്നു.