Spread the love

സൈകോവ്-ഡി വാക്സീന് കുട്ടികൾക്കും അനുമതി;ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീൻ.


ന്യൂഡൽഹി : അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ‘സൈകോവ്–ഡി’ കോവിഡ് വാക്സീൻ 12 വയസ്സിനു മുകളിലുള്ളവർക്കു നൽകാമെന്ന വിദഗ്ധസമിതി ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകരിച്ചു. കേന്ദ്ര വാക്സീൻ നയത്തിൽ ഇതിനനുസരിച്ചു മാറ്റം വരുത്തിയാൽ 12–18 പ്രായക്കാർക്കും നൽകിത്തുടങ്ങാം. നിലവിൽ 18 വയസ്സിനു മുകളിലുള്ളവർക്കേ കോവിഡ് വാക്സീൻ നൽകാൻ അനുമതിയുള്ളൂ.കുട്ടികള്‍ക്കും കൊടുക്കാനാകും
രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കോവിഡ് വാക്സീനാണിത്; ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീനും.
ഇടക്കാല ട്രയൽ റിപ്പോർട്ട് അനുസരിച്ച് 66.6% ആണു ഫലപ്രാപ്തി. വില പ്രഖ്യാപിച്ചിട്ടില്ല.3 ഡോസ് വാക്സീനാണിത്. 2 ഡോസാണെങ്കിലും മികച്ച ഫലം ലഭിക്കുമെന്നു കമ്പനി അവകാശപ്പെട്ടെങ്കിലും കൂടുതൽ വിവരം ലഭ്യമാകേണ്ടതുണ്ടെന്നു വിദഗ്ധ സമിതി വിലയിരുത്തി. നേരത്തെ അനുമതി ലഭിച്ചവയിൽ ജോൺസൺ ആൻഡ് ജോൺസന്റെ ജാൻസെൻ (ഒറ്റ ഡോസ്) ഒഴികെയെല്ലാം 2 ഡോസാണ്. പരീക്ഷണഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരിൽ നൽകിയ വാക്സീനാണ് സൈകോവ്–ഡി (28,000 വൊളന്റിയർമാർ). 12–18 പ്രായക്കാരായ 1000 പേരും ട്രയലിന്റെ ഭാഗമായിരുന്നു. 
3 ഡോസ് വാക്സീൻ. ഡോസുകൾ തമ്മിലുള്ള ഇടവേള 28 ദിവസമാണ്.കുത്തിവയ്ക്കാതെ നൽകുന്ന ‘നീഡിൽ ഫ്രീ’ വാക്സീൻ. ‘ഫാർമാജെറ്റ്’ എന്ന ഇൻജക്ടിങ് ഗൺ കുത്തിവയ്ക്കുംപോലെ അമർത്തുമ്പോൾ ഉയർന്ന മർദത്തിൽ വാക്സീൻ തൊലിക്കടിയിലേക്കെത്തും. കുത്തിവയ്പു സ്ഥലത്തെ അസ്വസ്ഥതകളും മറ്റു പാർശ്വഫലങ്ങളും കുറയും. എന്നാൽ, ഈ ഉപകരണത്തിന്റെ ലഭ്യത തുടക്കത്തിൽ പ്രശ്നമായേക്കാം.
ഡിഎൻഎ വാക്സീനാണിത്. അനുമതി ലഭിച്ച മറ്റു കോവിഡ് വാക്സീനുകളെല്ലാം ആർഎൻഎ അധിഷ്ഠിതമാണ്. എന്നിവയാണ് സൈകോവ് ഡിക്ക് വാക്‌സീന്റെ പ്രധാന സവിശേഷതകൾ .

Leave a Reply