ഫഹദ് ഫാസിലിന്റെ ‘ആവേശം’ ബോക്സോഫീസിലും പ്രേക്ഷകർക്കിടയിലും ആവേശം സൃഷ്ടിച്ചു. റിലീസ് ചെയ്ത് അഞ്ചാം ദിവസം ചിത്രം 50 കോടി ക്ലബ്ബിലേക്ക് കടക്കുകയാണ്. 48 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്. തുടർച്ചയായി അഞ്ച് ദിവസം കേരളത്തിൽ നിന്ന് മാത്രം ചിത്രം മൂന്ന് കോടിയിലധികം കളക്ഷൻ നേടി.







