Spread the love

തമിഴ് ഹാസ്യ നടൻ പാണ്ഡു കോവിഡ് ബാധിച്ച് അന്തരിച്ചു 74 വയസായിരുന്നു. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നു നടന്‍. കൊവിഡ് ബാധിച്ച് മരിച്ചതിനാല്‍ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കില്ല.കരയെല്ലാം സെമ്പകപ്പൂ എന്ന ചിത്രത്തിലൂടെയാണ് പാണ്ഡു സിനിമാ ലോകത്ത് അരങ്ങേറിയത്. അജിത്ത് നായകനായ കാതല്‍ കോട്ടൈ എന്ന ചിത്രത്തിലെ ഹാസ്യ വേഷത്തിലൂടെയാണ് പാണ്ഡു ശ്രദ്ധിയ്ക്കപ്പെട്ടത്. വിജയ് നായകനായി എത്തിയ ഗില്ലി എന്ന ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷവും ശ്രദ്ധേയമായിരുന്നു.അശ്വിന്‍ കുമാറും രാം കുമാറും നിവേദിത സതീഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഇന്ത നിലൈ മാറും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ പാണ്ഡു അഭിനയിച്ചത് . സിനിമയ്ക്ക് പുറമെ കാപിറ്റല്‍ ലെറ്റേഴ്‌സ് എന്ന കമ്പനിയും അദ്ദേഹം നടത്തിയിരുന്നു.ബെസന്റ് നഗറിലുള്ള ശ്മാശാനത്തില്‍ വച്ചായിരിയ്ക്കും സംസ്‌കാര ചടങ്ങുകള്‍.പാണ്ഡുവിന്റെ ഭാര്യ കുമുദവും കൊവിഡ് ചികിത്സയിലാണ്.ഇവര്‍ ഇപ്പോഴും ഐ സി യുയില്‍ തുടരുകയാണ് .

Leave a Reply