ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയെ അധിക്ഷേപിക്കുകയും പെൺകുട്ടിയുടെ ലൈവിൽ അസഭ്യം പറയുകയും ചെയ്തതിനെ തുടർന്ന് പെൺകുട്ടി ചടയമംഗലം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ ലിജോ ഒളിവിൽ പോവുകയായിരുന്നു. വൈകാതെ ഹോസ്സൂരിൽ നിന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കേരള പോലീസിൻ്റേ ഫേസ്ബുക്ക് പേജിലൂടെയാണ് ലിജോയുടെ അറസ്റ്റ് ജനങ്ങൾ അറിയുന്നത്. “ഹൊസ്സൂരല്ല, നീ എങ്ക പോയ് ഒളിഞ്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ..” എന്ന തലക്കെട്ടോടെയാണ് കേരള പൊലീസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.