എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിന്‍റെ കണക്കുകള്‍ പ്രകാരം മുപ്പത് ലക്ഷത്തോളം തൊഴില്‍രഹിതരാണ് കേരളത്തില്‍ ഉള്ളത്. പക്ഷെ തൊഴില്‍രഹിത വേതനം വാങ്ങാന്‍ ആളില്ല. കുടുംബ വാർഷിക വരുമാനം 12,000 രൂപയായി നിശ്ചയിച്ചിരിക്കുന്നതിനാലാണ് നിരവധിപേർ തൊഴിൽരഹിത വേതന പട്ടികയിൽ നിന്നു പുറത്താകാന്‍ കാരണം. കുടുംബ വാർഷിക വരുമാനപരിധി 12,000 രൂപയിൽനിന്ന് 24,000 രൂപയായി ഉയർത്തണമെന്നും, തൊഴിൽരഹിത വേതനം മാസം 120 രൂപയിൽനിന്ന് 250 രൂപയാക്കണമെന്നും സര്‍ക്കാരിന് ശുപാര്‍ശ ലഭിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. തൊഴിലുറപ്പു പദ്ധതിയിൽപ്പെട്ടവരെ ഒഴിവാക്കിയതും അപേക്ഷകരുടെ എണ്ണം കുത്തനെ കുറയാൻ കാരണമായി. നിലവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തു ജോലി കാത്തിരിക്കുന്നത് 29,17,007 പേരാണ്. ഇതില്‍ 18.52 ലക്ഷം പേരും വനിതകളാണ്.