Home Blog

ഒരു വർഷം മുൻപ് വിവാഹിതയായെന്ന് “തിങ്കളാഴ്ച നിശ്ചയ”ത്തിലെ ലച്ചു; ഇതൊക്കെ എപ്പോഴെന്ന് ആരാധകർ

0
Spread the love

വിവാഹിതയായെന്ന് വെളിപ്പെടുത്തി നടിയും മോഡലുമായ ഐശ്വര്യ സുരേഷ്. ഒരുവർഷം മുൻപായിരുന്നു വിവാഹമെന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. കളി, തിങ്കളാഴ്ച നിശ്ചയം,ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച ഐശ്വര്യ ലച്ചു ​ഗ്രാം എന്ന പേജിൽ പങ്കുവയ്‌ക്കുന്ന ബോൾഡ് ഫോട്ടോ ഷൂട്ടുകളിലും തിളങ്ങിയിരുന്നു.

ഏറെക്കാലമായി സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരുന്ന താരം ഒരുപാട് മുൻ പോസ്റ്റുകളും ഡിലീറ്റ് ചെയ്തിരുന്നു. ഈ മനോ​​ഹരമായ സോളിനൊപ്പമുള്ള വിവാഹ ജീവിതം ഒരുവർഷത്തിലേക്ക് എന്ന കുറിപ്പിനൊപ്പമാണ് പങ്കാളിയുടെ ചിത്രങ്ങൾ ഐശ്വര്യ പുറത്തുവിട്ടത്. 2024 ഏപ്രില്‍ ഒന്നിനായിരുന്നു വിവാഹം എന്നും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയില്‍ കുറിച്ചിട്ടുണ്ട്.

ബി​ഗ് ബോസ് റിയാലിറ്റി ഷോയിലും തിളങ്ങിയ ലച്ചു ആരോ​ഗ്യം മോശമായതോടെയാണ് ഷോ മതിയാക്കിയത്. ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും ദുരന്തങ്ങളെക്കുറിച്ചും താരം വെളിപ്പെടുത്തിയത് വൈറലായിരുന്നു. കേരളത്തിൽ ജനിച്ച ഐശ്വര്യ ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബ​ർ​ഗിലാണ് വളർന്നത്.

വ്യക്തിവിരോധത്തിന്റെ പേരിൽ പുരുഷന്മാരുടെ പേരിൽ വ്യാജ പീഡന പരാതി ഉന്നയിക്കാൻ സ്ത്രീകൾക്ക് മടിയില്ല; നിരീക്ഷണം നടത്തി ഹൈക്കോടതി

0
Spread the love

നമ്മുടെ നാട്ടിലെ സ്ത്രീകൾ വ്യാജ പീഡന പരാതികൾ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടതാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. നിയമവിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റാനും വ്യക്തിപരമായ വൈരാ​ഗ്യം തീർക്കാനും വേണ്ടി പുരുഷന്മാർക്കെതിരെ സ്ത്രീകൾ വ്യാജ ലൈം​ഗിക പീഡന പരാതികൾ ഉന്നയിക്കുന്ന സംഭവം സമീപ കാലത്ത് വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പരാമർശം. പീഡനക്കേസിൽ അകപ്പെട്ട അജിത്ത് എന്ന യുവാവിന്റെ ഹർജി പരി​ഗണിക്കവെ ജസ്റ്റിസ് എ. ബദറുദ്ദീനാണ് നിർണായക നിരീക്ഷണം നടത്തിയത്. അജിത്തിനെതിരായ എല്ലാ നിയമനടപടികളും റദ്ദാക്കിയതായി കോടതി ഉത്തരവിട്ടു.

വിവാഹ വാഗ്ദാനം നൽകി 2014ൽ ബലാത്സംഗം ചെയ്തെന്നാണ് ഹർജിക്കാരനെതിരെ ചുമത്തിയിരുന്ന കുറ്റം. എന്നാൽ കേസ് രജിസ്റ്റർ ചെയ്തത് 2019ലാണെന്ന വസ്തുത കോടതി പരി​ഗണിക്കുകയായിരുന്നു. 2014ൽ നടന്ന സംഭവത്തിനെതിരെ പരാതി നൽകാൻ ഇത്രയും വർഷം കാത്തിരുന്നത് എന്തിനാണെന്നും ഇതിനിടയിൽ മൂന്ന് വർഷം ഇരുവരും തമ്മിൽ യാതൊരു തരത്തിലും ആശയവിനിമയം നടത്തിയിട്ടില്ലെന്നത് വിവാഹം കഴിക്കുമെന്ന പ്രത്യാശയോടെ യുവതി കാത്തിരുന്നതാണെന്ന് സൂചിപ്പിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മിൽ പരസ്പരം സമ്മതത്തോടെ നടന്ന ശാരീരിക ബന്ധമായി മാത്രമേ 2014ൽ നടന്ന സംഭവത്തെ കണക്കാക്കാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി.

ലൈം​ഗിക പീഡന പരാതിയുമായി സ്ത്രീകൾ രം​ഗത്തെത്തുന്നത് പോലും വിരളമായിരുന്ന കാലമുണ്ടായിരുന്നു. പരാതി ഉന്നയിച്ചാൽ വിഷയം പുറത്തറിയുകയും ഇത് ഭാവിയിൽ വിവാഹമുൾപ്പടെയുള്ള കാര്യങ്ങൾക്ക് തടസമാവുകയും ചെയ്യുമെന്ന് കരുതിയാണ് പല സ്ത്രീകളും പരാതി ഉന്നയിക്കാൻ വിമുഖത പ്രകടിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ രജിസ്റ്റർ ചെയ്യപ്പെടുന്ന സ്ത്രീ പീഡന പരാതികൾ അത്രയും സത്യസന്ധവുമായിരുന്നു. താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് ഒരു സ്ത്രീ കള്ളം പറയില്ലെന്നുമുള്ള ധാരണ ഇതോടെ ബലപ്പെട്ടു. എന്നാൽ ഇന്നത്തെ കാലത്ത് നടക്കുന്ന സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന പരാതി ഉന്നയിക്കില്ലെന്ന ധാരണ തെറ്റാണെന്നാണ്. വ്യക്തിവിരോധം തീർക്കാൻ സ്ത്രീകൾ വ്യാജ പരാതികൾ നൽകുന്നുണ്ടെന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

‘നാളികേരം എറിഞ്ഞ് പൊട്ടിക്കു മാമാ’; ബാലയ്ക്കെതിരെ തിരിച്ചടിച്ച് എലിസബത്ത്

0
Spread the love

സത്യമേതെന്നോ കള്ളമേതെന്നോ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ പരസ്പരം വസ്തുതകൾ എന്നു പറഞ്ഞ് നിരന്തരം ആരോപണങ്ങൾ നിരത്തുകയാണ് നടൻ ബാലയും മുൻ ഭാര്യ എലിസബത്ത് ഉദയനും. ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന യുദ്ധമാണ് ഇപ്പോൾ ഓൺലൈൻ മീഡിയകളിലെ വൈറൽ കണ്ടന്റ്. ബാലയ്ക്കൊപ്പം ജീവിച്ചിരുന്ന സമയത്ത് വീട്ടിൽ അനുഭവിച്ചത് കൊടിയ പീഡനങ്ങൾ ആണെന്നും താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയായിരുന്നു തുടക്കം. പിന്നാലെ ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയയിലും സംശയം രേഖപ്പെടുത്തിയ എലിസബത്ത് ബാല പല പല സ്ത്രീകളെ വീട്ടിൽ വിളിച്ചു കയറ്റുമായിരുന്നു എന്നും ആരോപിച്ചു. മർദ്ദനവും ലൈംഗിക പീഡനവും അടക്കമുള്ള ഭീകര അനുഭവങ്ങളും ബാലയുടെ കൂടെയുണ്ടായിരുന്ന സമയത്ത് തനിക്കുണ്ടായി എന്നും അവർ ആരോപിച്ചിരുന്നു.

എലിസബത്തിന്റെ വിവിധ ആരോപണങ്ങൾക്ക് മറുപടി നൽകിയ ബാല കൂടുതൽ തുറന്നു പറയാത്തത് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് എന്നും അത് തന്റെ ദൗർബല്യമായി കാണരുതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എലിസബത്തിനുള്ള മറുപടിയായി തന്റെ കരൾ ദാതാവിനെ തന്നെ നേരിട്ട് എത്തിച്ച ബാല പണം കൊടുത്ത് അവയവം സ്വീകരിച്ചുവെന്ന ആരോപണം തള്ളിയിരുന്നു. പിന്നാലെ ഇന്നലെ രംഗത്തെത്തിയ ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകില എലിസബത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലും നടത്തിയിരുന്നു.

കഴിഞ്ഞ 15 വർഷമായി മരുന്നു കഴിക്കുന്ന ആളാണെന്നും എലിസബത്തിന്റെ രജിസ്റ്റർ വിവാഹം കഴിഞ്ഞതാണെന്നുമായിരുന്നു കോകിലയുടെ വെളിപ്പെടുത്തൽ. കൂടാതെ ഡിപ്രഷൻ കൂടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന അവസ്ഥയിൽ എലിസബത്ത് ഇരുന്നതിന്റെ തെളിവും തന്റെ കയ്യിൽ ഉണ്ടെന്നും കോകില വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയിപ്പോൾ വീണ്ടും തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്.

കഴിഞ്ഞ കാലത്തെ സത്യങ്ങൾ തുറന്നു പറയുന്നതിൽ നാണക്കേടില്ല. ഒരുകാലത്ത് താൻ തന്നെ മാതാപിതാക്കളെക്കാൾ വിശ്വസിച്ചത് ബാലയേയായിരുന്നു എന്നും അതുകൊണ്ട് തന്നെ പല കാര്യങ്ങളും താൻ വിശ്വസിച്ച് തുറന്നു പറഞ്ഞിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു. താൻ പല കാര്യങ്ങളും തുറന്നു പറഞ്ഞതുകൊണ്ടാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു ഭീഷണിയുമായി ദമ്പതികൾ എത്തിയിരിക്കുന്നത് എന്നും ബാലയുമായി ഒരുമിച്ച് ജീവിച്ചിരുന്ന സമയത്തും ഇതേ ഭീഷണികൾ താൻ കേട്ടിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു.

എന്നെ റേപ്പ് ചെയ്തുവെന്ന് വിഡിയോകളിലൂടെ ഞാൻ തുറന്നു പറഞ്ഞു, പക്ഷേ ആരും അതൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല. കുറ്റമാരോപിച്ചവരും ബ്ലാക്ക് മെയ്ൽ എന്ന രീതിയിൽ പരാതിപ്പെടുന്നുമില്ല. പകരം ഇതുപോലെ ഭീഷണിപ്പെടുത്തുകയാണ്. ഇതു തന്നെയാണ് ഞാൻ മുമ്പും പറഞ്ഞിരുന്നത്, എന്നെ ഭീഷണിപ്പെടുത്തുന്നുവെന്നത് എലിസമ്പത്ത് പറയുന്നു.

പാലാരിവട്ടത്ത് ബാലയ്ക്ക് ഉണ്ടായിരുന്ന ഫ്ലാറ്റ് അയാൾ പല സ്ത്രീകൾക്കും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും തന്റെ കഴിഞ്ഞ കാലത്തെ സത്യങ്ങളല്ലെ ഇരുവരും പുറത്തുവിടാൻ പോകുന്നത്, എന്നും അതില്‍ തനിക്ക് ഒരു പ്രശ്നവുമില്ലെന്നും എലിസബത്ത് പറയുന്നു. ‘നാളികേരം എറിഞ്ഞ് പൊട്ടിക്കു മാമാ…’ എന്നും തമാശ രൂപേണ ഭീഷണികളെ എലിസബത്ത് പരിഹസിക്കുന്നുണ്ട്. അതേസമയം ഒരു കാലത്ത് താൻ വളരെയധികം സ്നേഹിച്ച ആളായിരുന്നു ബാലെന്നും എലിസബത്ത് പറയുന്നു.

അമ്മയുടെ വലിയ സ്വപ്നമായിരുന്നു ആ ചേച്ചിക്ക് ചോരാത്ത ഒരു വീട്; അമ്മ ഇല്ലെങ്കിലും സാക്ഷാത്കരിച്ച് സാഗർ സൂര്യ

0
Spread the love

ബിഗ് ബോസ് ഫൈവിലെ മികച്ച മത്സരാർത്ഥി എന്ന നിലയിലും കുരുതി, കാസർഗോൾഡ്, ജനഗണമന, ജോ& ജോ തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധേയനായിട്ടുണ്ടെങ്കിലും തട്ടീം മുട്ടീം എന്ന സിറ്റ് കോം ആണ് മലയാളികളെ സംബന്ധിച്ചിടത്തോളം സാഗർ സൂര്യയെ പ്രിയങ്കരനാക്കി മാറ്റിയത്. മലയാളത്തെ വിട്ടകന്ന അനുഗ്രഹീത കലാകാരി കെപിഎസി ലളിതയും കുറുമ്പുകരി മരുമകളായി മഞ്ജു പിള്ളയും തകർത്തഭിനയിച്ച സീരിയലിൽ കൊച്ചുമകൾ മീനാക്ഷിയുടെ വരാനായായിരുന്നു സാഗർ സൂര്യയുടെ കഥാപാത്രം. ഏറ്റവും ഒടുവിലിതാ നടൻ ജോജു ജോർജ് ആദ്യമായി സംവിധാന വേഷമിട്ട ‘പണി’യിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന കഥാപാത്രം ചെയ്ത് ഒരേസമയം മിനിസ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെയും പ്രശംസ നേടിയെടുത്തിരിക്കുകയാണ് താരം.

ബിഗ് ബോസ് ഫൈവിൽ പലരും വീണപ്പോഴും സാഗർ സൂര്യയെ പ്രേക്ഷകർ വളരെയധികം പിന്തുണച്ചിരുന്നു. താരത്തിന്റെ നന്മയും അപ്രതീക്ഷിതമായി തന്റെ ജീവിതത്തിൽ നിന്നും വിട്ടകന്ന അമ്മയോടുള്ള അമിത സ്നേഹവുമൊന്നും ബിഗ്ബോസ് ചുവരുകൾക്കുള്ളിൽ പ്രേക്ഷകരുടെ വോട്ട് നേടാനുള്ള വെറും ഐഡിയകൾ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നടന്റെ പ്രവർത്തിയിപ്പോൾ.

അമ്മയുടെ വിയോഗത്തെക്കുറിച്ചും അമ്മയോടുള്ള തന്റെ ഭ്രാന്തമായ സ്നേഹത്തെക്കുറിച്ചുമെല്ലാം പല കുറി താരം ഷോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം താരം ആദ്യം ചെയ്തതും തന്റെ എല്ലാമെല്ലാമായ അമ്മയുടെ ആഗ്രഹം നിറവേറ്റുകയായിരുന്നു. തന്റെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന ഒരു സ്ത്രീക്ക് വീട് വച്ച് കൊടുക്കണം, അവർക്ക് മഴ പെയ്യുമ്പോൾ വെള്ളം വീഴാത്തൊരു വീട്, എന്നത് തന്റെ അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ബിബി ഹൗസിൽ തന്നെ സാ​ഗർ പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് വൈകാതെ പൂർത്തീകരിച്ചത്.

‘അധികം ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്റെ അമ്മക്ക്‌, പക്ഷെ മഴപെയ്യുമ്പോൾ ചോരാത്ത ഒരു വീട്‌ ചേച്ചിക്ക്‌ വേണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി അമ്മേ..’ എന്നായിരുന്നു സന്തോഷം പങ്കുവെച്ചുകൊണ്ട് അന്ന് സാഗർ കുറിച്ചത്.

ഇന്നും നാളെയും സാധാരണയേക്കാൾ ചൂട് കൂടും; സൂര്യഘാത സാധ്യത കണക്കിലെടുക്കണമെന്ന് മുന്നറിയിപ്പ്

0
Heat, thermometer shows the temperature is hot in the sky, Summer
Spread the love

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35 ഡ്രിഗ്രി സെല്‍ഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളിൽ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയർന്നേക്കാം.

സംസ്ഥാനത്ത് അൾട്രാവയല്റ്റ് രശ്മികളുടെ വികിരണതോതും അപകടനിലയിലാണ്. കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് ലെവലിലാണ് യുവി ഇൻഡകസ്. പകൽസമയം സൂര്യപ്രകാശം ശരീരത്തിൽ ഏറെ നേരം നേരിട്ട് ഏൽക്കാതിരിക്കാൻ പൊതുജനം ജാഗ്രത പാലിക്കണം. സൂര്യഘാത, സൂര്യതാപ സാധ്യത സാധ്യത കണക്കിലെടുക്കണമെന്നും മുന്നറിയിപ്പുണ്ട്.

പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്

*അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യു

ചരിത്രത്തിലെ ഏറ്റവും കൂടിയവില! സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 880രൂപ

0
Spread the love

ചരിത്രത്തിൽ ആദ്യമായി ഒരു പവന്റെ വില 65,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 880 രൂപ വർദ്ധിച്ച് 65,840 രൂപയായി. ഒരു ഗ്രാമിന് 110 രൂപ വർദ്ധിച്ച് 8,230 രൂപയുമായി. ഇന്നത്തെ നിരക്ക് അനുസരിച്ച് പത്ത് ഗ്രാം സ്വർണത്തിന്റെ വില 82,300 രൂപയാണ്. ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,978 രൂപയും ഒരു ഗ്രാം 18 കാര​റ്റ് സ്വർണത്തിന് 6,734 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നിലവിൽ ഒരു പവൻ സ്വർണം വാങ്ങുന്നതിന് ജി.എസ്.ടിയും സെസും പണിക്കൂലിയുമടക്കം 70,000 രൂപയിലധികമാകും.

ബോളിവുഡിന്റെ ചെറുപ്പക്കാരന് 60 വയസ്സ്; പ്രായം റിവേഴ്സിലിട്ട് ആമിർ ഖാൻ

0
Spread the love

മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന് ഇന്ന് 60-ാം പിറന്നാൾ. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ വിലാസങ്ങളിൽ തിളങ്ങുന്ന ആമിർ ഖാന് നാലു ദേശീയ ചലച്ചിത്ര അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. യാദോൻ കി ബാരാത്ത് എന്ന ചിത്രത്തിൽ ബാലതാരമായാണ് വെള്ളിത്തിരയിൽ എത്തുന്നത് . ഖയാമത്ത് സെഖ ഖയാമത്ത് തക് ആണ് ആദ്യം നായക സിനിമ.

ലഗാൻ, താരേ സമീൻപർ, ധൂം 3, പി കെ, ദംഗൽ, ഗജിനി, 3 ഇഡിയറ്റ്സ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ജന്മദിനത്തിനോടനുബന്ധിച്ച് ഇന്ന് മുതൽ 27 വരെ ആമിറിന്റെ 22 ചിത്രങ്ങൾ റീ റിലീസ് ചെയ്യുന്നുണ്ട്.ചില ചിത്രങ്ങൾ കേരളത്തിലെ പി.വി.ആർ ശൃംഖലയിലും കാണാനാവും.

എലിസബത്ത് കഴിഞ്ഞ 15 വർഷമായി മരുന്നു കുടിക്കുന്നു; അവർക്ക് ഭർത്താവുണ്ട്; എലിസബത്ത് – ബാലവിവാദത്തിൽ വമ്പൻ ട്വിസ്റ്റുമായി കോകില

0
Spread the love

സത്യമേതെന്നോ കള്ളമേതെന്നോ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ പരസ്പരം വസ്തുതകൾ എന്നു പറഞ്ഞ് നിരന്തരം ആരോപണങ്ങൾ നിരത്തുകയാണ് നടൻ ബാലയും മുൻ ഭാര്യ എലിസബത്ത് ഉദയനും. വിവാഹമോചന രേഖകളിൽ വ്യാജ ഒപ്പുവെച്ചു എന്നും തന്റെ മകളുടെ പേരിലായി നൽകിയ ആകെയുള്ള ഇൻഷുറൻസ് താരം പിൻവലിച്ചുവെന്നും കാണിച്ച് ആദ്യ ഭാര്യ അമൃത സുരേഷ് രംഗത്ത് എത്തിയതോടെ ആയിരുന്നു ബാലയ്ക്കെതിരായ വിവാദങ്ങളുടെ തുടക്കം. പിന്നാലെ രംഗത്ത് എത്തിയ രണ്ടാം ഭാര്യ എലിസബത്ത് ഉദയൻ ബാലയ്ക്കൊപ്പം ജീവിച്ചിരുന്ന സമയത്ത് വീട്ടിൽ അനുഭവിച്ചത് കൊടിയ പീഡനങ്ങൾ ആണെന്നും താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുകയായിരുന്നു.

തുറന്നുപറച്ചിൽ എന്നോളം പിന്നാലെ നടത്തിയ വീഡിയോകളിലും ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയയിൽ എലിസബത്ത് സംശയം രേഖപ്പെടുത്തുകയും സ്ത്രീകളെ താരം വീട്ടിൽ വിളിച്ചു കയറ്റുമായിരുന്നു എന്നും ആരോപിക്കുകയായിരുന്നു. മർദ്ദനവും ലൈംഗിക പീഡനവും അടക്കമുള്ള ഭീകര അനുഭവങ്ങളും ബാലയുടെ കൂടെയുണ്ടായിരുന്ന സമയത്ത് തനിക്കുണ്ടായി എന്ന് വ്യക്തമാക്കിയ എലിസബത്ത് തന്റെ ജീവൻ വൈകാതെ അപകടത്തിൽ ആകും എന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനു മറുപടിയായി പലതവണ ബാലരംഗത്തെത്തിയിരുന്നു. നിയമപരമായി ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് താൻ കൂടുതൽ തുറന്നു പറച്ചിലുകൾ നടത്താത്തതെന്നും എന്നാൽ അത് തന്റെ ദൗർബല്യമായി കാണരുത് എന്നുമായിരുന്നു ബാല വ്യക്തമാക്കിയത്. ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയയിൽ സംശയം രേഖപ്പെടുത്തിയ മുൻ ഭാര്യക്കുള്ള മറുപടിയായി കരൾ ദാദാവിനെയും താരം രംഗത്തെത്തിച്ചിരുന്നു. ഇപ്പോഴിതാ എലിസബത്തിനെതിരെ ഗുരുതരാരോപണമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോഴത്തെ ഭാര്യ കോകില.

താനിപ്പോൾ ബാലയ്ക്കൊപ്പം സന്തോഷവതിയാണ് എന്നാൽ എലിസബത്തിന്റെ ആരോപണങ്ങൾ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും അതിനാലാണ് ഇപ്പോൾ വന്ന് നേരത്തെ അറിയാവുന്ന ചില കാര്യങ്ങൾ താൻ പറയുന്നത് എന്നുമാണ് കോകില വ്യക്തമാക്കുന്നത്. എലിസബത്ത് 15 വർഷമായി മരുന്നു കഴിക്കുന്ന ആളാണെന്നും ഒരു ഡോക്ടറുമായി രജിസ്റ്റർ വിവാഹം കഴിഞ്ഞതാണെന്നും കോകില ആരോപിക്കുന്നു. ബാല ഒരിക്കലും കാര്യങ്ങൾ പൂർണമായും തുറന്നു പറഞ്ഞിട്ടില്ലെന്നും ഇത്തരത്തിൽ പറഞ്ഞാൽ നാണക്കേട് തങ്ങൾക്ക് തന്നെയാണെന്ന് പറഞ്ഞ കോകില താൻ സന്തോഷത്തോടെ ബാലയ്കൊപ്പം കഴിയുന്നതുപോലെ രജിസ്റ്റർ വിവാഹം ചെയ്ത ആൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കാനും എലിസബത്തിനെ ഉപദേശിക്കുന്നുണ്ട്.

എലിസബത്ത് കഴിഞ്ഞ 15 വർഷമായി മരുന്നു കഴിക്കുന്ന ആളാണെന്നും, ഡിപ്രഷൻ കൂടി ആത്മഹത്യാ പ്രവണത കാണിക്കുന്ന അവസ്ഥയിൽ ഇരുന്നതിന്റെ മെഡിക്കൽ റിപ്പോർട്ടും എലിസബത്തിന്റെ സഹോദരനുമായി ബാല സംസാരിച്ചതിന്റെ സ്ക്രീൻഷോട്ടും തങ്ങളുടെ പക്കൽ ഉണ്ടെന്നും കോകില പറയുന്നു. തെളിവുകൾ ഇല്ലാതെയല്ല സംസാരിക്കുന്നത് എന്ന് ഓർമ്മപ്പെടുത്തിയ കോകില മുൻപേ ഇക്കാര്യങ്ങളെല്ലാം പുറത്തുവിടണമെന്ന് താൻ ബാലയോട് പറഞ്ഞിരുന്നതായും എന്നാൽ എന്നാൽ ബാല ദയയോടെ പെരുമാറിയത് കൊണ്ടാണ് ഇക്കാര്യങ്ങൾ പുറത്തുവിടാതിരുന്നത് എന്നും കോകില പറയുന്നു.

ഇവിടെ മയക്കുമരുന്ന് ഉപയോഗം കൂടാൻ കാരണം ദുർബല ശിക്ഷാ സംവിധാനം; പുറന്നാട്ടിൽ ലഹരി കയ്യോടെ പിടിച്ചാൽ വധശിക്ഷ വരെ!!

0
Spread the love

കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും 2 കിലോയോളം കഞ്ചാവ് ശേഖരം പിടിച്ചതിന്റെ വാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കണ്ടത്. പോലീസ് സ്ഥലത്തെത്തുമ്പോൾ വിദ്യാർഥികൾ കഞ്ചാവ് അളന്നു തൂക്കി ചെറിയ പാക്കറ്റുകളിൽ ആക്കുന്ന തിരക്കിലായിരുന്നു. സേനയെ പോലും അമ്പരപ്പിക്കുന്ന തരത്തിൽ കഞ്ചാവ് വലിക്കുന്ന ഉപകരണങ്ങളും അളക്കാനുള്ള ത്രാസ് വരെ വിദ്യാർഥികളുടെ പക്കൽ ഉണ്ടായിരുന്നു. സംഭവം ഏതായാലും മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ പൊതുജനങ്ങളും മാതാപിതാക്കളും ആശങ്കയിലാണ്. സമൂഹത്തിൽ ലഹരി മരുന്ന് ഉപയോഗം സ്ഥിര സംഭവമായി മാറുന്ന കാഴ്ച ദുർബലമായ ശിക്ഷാ സംവിധാനത്തിന്റെ ബാക്കി പത്രമാണ് എന്നാണ് പലരും കുറ്റപ്പെടുത്തുന്നത്.

പോലീസ് പിടിച്ചാലും കൈമടക്ക് കൊടുത്തോ നിയമത്തിന്റെ നിസ്സാരമായി പുറത്തു കടക്കാവുന്ന പഴുതുകളിലൂടെയോ രക്ഷപ്പെടാമെന്ന ചിന്തയാണ് പലപ്പോഴും സമൂഹത്തിൽ ലഹരിമരുന്ന് ഉപയോഗം ക്രമാതീതമായി വർദ്ധിക്കുന്നതിന്റെ മുഖ്യകാരണം. എന്നാൽ മറ്റു രാജ്യങ്ങളിൽ പലപ്പോഴും വധശിക്ഷയ്ക്ക് പോലും കാരണമായേക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മയക്കുമരുന്ന് ഉപയോഗം. അവ ഏതൊക്കെ രാജ്യങ്ങൾ ആണെന്ന് നോക്കാം..

മലേഷ്യ

മയക്കുമരുന്ന് ഉപയോഗം പോലുള്ള കാര്യങ്ങൾ ഗുരുതര കുറ്റകൃത്യമായി കാണുന്ന നിയമ സംവിധാനമാണ് മലേഷ്യ. മദ്യപിച്ച് കാർ ഓടിച്ചാൽ തന്നെ വലിയ ശിക്ഷ ലഭിക്കും. വലിയവൻ എന്നോ ചെറിയവനെന്നോ സ്വാധീനമുള്ളവൻ എന്നോ സ്വാധീനം ഇല്ലാത്തവൻ എന്നോ വിദേശി എന്ന സ്വദേശി എന്നോ വ്യത്യാസമില്ലാതെ കുറ്റകൃത്യത്തിന് അനുസരിച്ച് വധശിക്ഷ വരെ ലഭിച്ചേക്കാം.

ചൈന

മയക്കുമരുന്ന് അടക്കമുള്ള കുറ്റകൃത്യങ്ങളോട് കർശന നടപടി സ്വീകരിക്കുന്ന നിയമ സംവിധാനമാണ് ചൈനയുടേത്. മയക്കുമരുന്നുമായി ഒരാൾ പിടിക്കപ്പെട്ടാൽ അയാൾ തീർന്നുഎന്നു തന്നെ കരുതാം. സർക്കാർ ഉടമസ്ഥതയിലുള്ള പുനരധിവാസ കേന്ദ്രത്തിൽ നിശ്ചിത സമയം ചിലവഴിക്കേണ്ടി വരും. വധശിക്ഷ കഠിനമായ ശിക്ഷാരീതിയാണ് ഇവിടുത്തെ പ്രത്യേകത. ഇവിടെനിന്നും ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്നവർ പിന്നീട് ഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്നതാണ് ശിക്ഷയുടെ ഭീകരത.

വിയറ്റ്നാം

കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമിലും മയക്കുമരുന്ന് കടത്തിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. 1.3 പൗണ്ടിൽ കൂടുതൽ മയക്കുമരുന്ന് പിടികൂടുകയാണെങ്കിൽ ആ വ്യക്തിക്ക് വധ ശിക്ഷ ഉറപ്പാണ്.

ഇറാൻ

ക്രിമിനൽ കുറ്റങ്ങളോട് ഒരുമയവും കാണിക്കാത്ത ഇറാനിൽ അതിനെക്കാൾ ഗൗരവത്തോടെയാണ് മയക്കുമരുന്ന് കടത്തിനെയും ഉപയോഗത്തിനെയും കാണുന്നത്. ദൈവനിന്ദ, രാജ്യദ്രോഹം എന്നിവ കൈകാര്യം ചെയ്യുന്ന ഇസ്ലാമിക് റെവല്യൂഷണറി കോടതിയുടെ അധികാര പരിധിയിലാണ് മയക്കുമരുന്ന് കടത്തും ഉപയോഗവും ഉൾപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ള ഇറാനിൽ വധശിക്ഷതന്നെയാണ് മയക്കുമരുന്ന് കേസുകൾക്കും ലഭിക്കുന്നത്. തീരെ കുറഞ്ഞ അളവിലാണെങ്കിലും ശിക്ഷയിൽ കാര്യമായ കുറവൊന്നും ഉണ്ടാവില്ല.

യു എ ഇ

യുഎഇ യും മയക്കുമരുന്ന് അടക്കമുള്ള കുറ്റകൃത്യങ്ങളോട് കർശന നടപടി സ്വീകരിക്കുന്ന രാജ്യമാണ്. ലോകത്തിന്റെ മറ്റുപല ഭാഗങ്ങളിലും ഡോക്ടർമാർ എഴുതുന്ന ചില കുറിപ്പടികൾ പോലും യുഎഇയിൽ നിരോധിതമാണ്. ഇവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് കണ്ടാൽ മയക്കുമരുന്ന് ഉപയോഗത്തിന് ലഭിക്കുന്ന അതേ ശിക്ഷ തന്നെ ലഭിക്കും. ഒരുപക്ഷേ പിടികൂടുമ്പോൾ കൈവശം ഇല്ലെങ്കിൽ പോലും പരിശോധനയിൽ കഴിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ വലിയ ശിക്ഷ തന്നെ നേരിടേണ്ടി വരും.

സൗദി അറേബ്യ

സൗദി അറേബ്യയിലെ മയക്കുമരുന്ന് വിൽപ്പനക്കാർക്ക് മിക്കപ്പോഴും വധശിക്ഷയാണ് നൽകുന്നത്.രാജ്യത്ത് മദ്യപാനം നിയമവിരുദ്ധമാണ്, മദ്യമോ മയക്കുമരുന്നോ കൈവശം വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ പരസ്യമായി ചാട്ടവാറടി, പിഴ, നീണ്ട തടവ് അല്ലെങ്കിൽ വധശിക്ഷയോ ലഭിച്ചേക്കാം.

ഇത്തരം വേദനകൾ ശരീരം മുൻകൂട്ടി തരുന്ന അപകട മുന്നറിയിപ്പുകൾ ആണ്; ഒരിക്കലും അവഗണിക്കല്ലേ ഈ 10 വേദനകൾ..

0
Spread the love

പലപ്പോഴും ചെറുതും വലുതുമായ പല വേദനകളെയും നിസ്സാരമായി കാണുകയാണ് പലരുടെയും പതിവ്. ഒരു തലവേദനയോ നടുവേദയോ കൈ വേദനയോ ഏതുമാകട്ടെ ഇവയൊന്നും നിസ്സാരമായി കാണരുത്. ചിലപ്പോൾ അവ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളോ രോഗസൂചനയോ ആവാം. നിസ്സാരമാക്കാൻ പാടില്ലാത്ത ആ വേദനകൾ ഏതൊക്കെ എന്നു നോക്കാം

തലവേദന

പെട്ടെന്ന്, സഹിക്കാൻ വയ്യാത്ത ഒരു തലവേദന വന്നാൽ അത് ഒരു ബ്രെയ്ൻ അന്യൂറിസം ആവാം. അതായത് ധമനികളുടെ ഭിത്തി വീർത്തു വരുന്നതു മൂലമാവാം. ചികിത്സിച്ചില്ലെങ്കിൽ രക്തക്കുഴലുകൾ പൊട്ടി ഗുരുതരമായ പക്ഷാഘാതത്തിലേക്കോ തലച്ചോറിലെ രക്തസ്രാവത്തിനോ കാരണമാകാം.

പല്ലുവേദന

തണുത്തതെന്തെങ്കിലും കഴിച്ചാലുടനെ പല്ലു വേദന എടുക്കാറുണ്ടോ? പല്ലിലെ ബാഹ്യപാളിയായ ഇനാമലിന് കേടുണ്ടായാൽ, പല്ലിനുള്ളിലെ ഞരമ്പിനെ അത് തുറന്നു കാട്ടും. ഇത് തണുത്തതോ ചൂടുള്ളതോ ആയ വസ്തുക്കൾ അവിടവുമായി സമ്പർക്കത്തിൽ വന്നാൽ സഹിക്കാനാകാത്ത പല്ലു വേദന വരാം. ഈ ഞരമ്പ് പുറത്തു കാണുന്നത് ബാക്ടീരിയൽ അണുബാധയ്ക്കും ഇത് ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാനും കാരണമാകും. ടൂത്ത് സെൻസിറ്റിവിറ്റി അനുഭവപ്പെട്ടാൽ ദന്ത ഡോക്ടറെ കാണാൻ മടിക്കേണ്ട.

കൈവേദന

വിരലിൽ പ്രത്യേകിച്ച് തളളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ എന്നിവിടങ്ങളിൽ തുടങ്ങി കൈപ്പത്തി, കൈവണ്ണ മുതലായവയിലൂടെ വ്യാപിച്ച് കൈമുട്ടുവരെ എത്തി നിൽക്കുന്ന വേദന അനുഭവപ്പെടാറുണ്ടോ? ഇത് Carpel tunnel syndrome മൂലം ആകാം. ചികിത്സിക്കാതിരുന്നാൽ കൈകളിലെ പേശികൾ ചുരുങ്ങുകയും ഒടുവിൽ കൈകളുടെ പ്രവർത്തനം തന്നെ ഇല്ലാതാകുകയോ ചെയ്യാം.

നെ‍ഞ്ചു വേദന

നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഹൃദയത്തിൽ ഓക്സിജൻ ലഭ്യമല്ലാതായാൽ വേദന വരും. താടിയെല്ല്, തോള്, കഴുത്ത് എന്നിവിടങ്ങളിലേക്കും വേദന വ്യാപിക്കാം. എത്രയും വേഗം വൈദ്യസഹായം തേടുക. പുറം വേദനനടുവിന് വേദന കൂടിക്കൊണ്ടേയിരിക്കുന്നോ? പനിയും ഓക്കാനവും അതോടൊപ്പം ഉണ്ടെങ്കിൽ വൃക്കയിലെ അണു ബാധ ആകാം കാരണം. വൈദ്യസഹായം തേടാൻ മടിക്കേണ്ട.

ഇടുപ്പ് വേദന

ഇടുപ്പിന് വേദന തുടങ്ങി അത് കാലിലേക്കും വ്യാപിക്കുന്നുവോ. ഷിയാറ്റിക്ക (Sciatica) യുടെ ലക്ഷണമാകാം. ഷിയാറ്റിക് നാഡിക്ക് (Sciatica nerve) ഉണ്ടാകുന്ന പരിക്കോ പ്രഷറോ മൂലമാകാം ഈ വേദന. അടിവയർ വേദനവയറിന്റെ താഴെ വലത്തേ ഭാഗത്ത് വേദന, ഒപ്പം പനിയും ഓക്കാനവും കാരണം അപ്പൻഡിസൈറ്റിസ് ആകാം. അപ്പൻ ഡിക്സിനുണ്ടാകുന്ന വീക്കം ജീവനു തന്നെ അപകടമായേക്കാവുന്ന ഇൻഫക്ഷൻ ആയി മാറാം. വയറുവേദനഅടിവയറിനോ ഇടുപ്പിനോ ഉണ്ടാകുന്ന ആർത്തവവേദന സ്ത്രീകളിൽ സാധാരണയാണ് എന്നാൽ വിട്ടുമാറാത്ത, കൂടിക്കൂടി വരുന്ന വേദന നിസ്സാരമാക്കരുത്. എൻഡോമെട്രി യോസിസിന്റെ സൂചനയാകാം അത്.

കാലുവേദന

കാലിനുവേദന അതോടൊപ്പം, കാലിനു ചുവപ്പ്, ചൂട്, വീക്കം ഇവയും ഉണ്ടെങ്കിൽ രക്തം കട്ടപിടിച്ചതു മൂലമാകാം. ഇതിന് Deep-Vein Thrombosis (DVT) എന്നു പറയും. വേദനയുള്ളിടം തിരുമ്മരുത്. തിരുമ്മിയാൽ രക്തം കട്ടപിടിച്ചത് ഹൃദയത്തിലേക്കോ ശ്വാസകോശത്തിലേക്കോ സഞ്ചരിക്കാം. കാൽപ്പാദത്തിൽ വേദനകാലിൽ സൂചി തറച്ചതുപോലെ വേദന വരാറുണ്ടോ. പ്രമേഹം മൂലം ഞരമ്പുകൾക്ക് തകരാറ് വന്നതുകൊണ്ടാകാം ഇത്. ചിലപ്പോൾ കാലിൽ സ്പര്‍ശിക്കുന്നതു പോലും അറിയാത്ത അവസ്ഥയുണ്ടാകാം. വൈദ്യ സഹായം തേടുക. ഏതു വേദനയും ദിവസങ്ങളോളം നീണ്ടു നിന്നാൽ എത്രയും വേഗം വൈദ്യസഹായം തേടാൻ മടിക്കരുതേ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts