Home Blog

കെഎസ്‌യു പ്രവര്‍ത്തകര്‍ വാഹനവും മുറിയും ശ്രദ്ധിക്കണം; മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ്

0
Spread the love

എസ്എഫ്‌ഐ പ്രവര്‍ത്തകരെ കഞ്ചാവുമായി പിടികൂടിയതില്‍ ബാലന്‍സിങിന് ശ്രമം നടന്നേക്കുമെന്നും. അതിനാൽ കെഎസ്‌യു പ്രവര്‍ത്തകര്‍ വാഹനവും മുറിയും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെഎസ്‌യു നടത്തുന്ന ജാഗരണ്‍ യാത്രയുടെ സമാപന സമ്മേളനത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

എന്നാൽ ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുവെന്നും അത് അവസാനിപ്പിക്കാതെ ലഹരിയില്‍ നിന്ന് യുവതലമുറയെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. ‘യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ പരിപാടി നടത്താന്‍ എന്തൊക്കെ നിരോധനങ്ങളാണ്. സത്യം വിളിച്ചു പറയുന്നതുകൊണ്ടാണ് ജാഗരന്‍ യാത്രയെ ഭയപ്പെടുന്നത്. ഈ കോളേജിനകത്തുള്ളവര്‍ സത്യത്തെ ഭയപ്പെടുന്നു. എസ്എഫ്‌ഐക്കാര്‍ കോളേജിനുള്ളില്‍ കിറുങ്ങി നില്‍ക്കുന്നു’ ഹസ്സന്‍ വ്യക്തമാക്കി

ഫെബ്രുവരി റിലീസുകളിൽ 17ൽ പതിനൊന്നും നഷ്ടം; നഷ്ടക്കണക്കു നിരത്തി നിർമാതാക്കൾ

0
Spread the love

മലയാള സിനിമയുടെ നഷ്ടക്കണക്കുമായി നിര്‍മാതാക്കൾ. ഫെബ്രുവരി മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റർ കലക്‌ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. റിലീസ് ചെയ്ത 17 സിനിമകളിൽ പതിനൊന്നും നഷ്ടമെന്നാണ് അസോസിയേഷൻ വിശദീകരിക്കുന്നത്.

ഒന്നരക്കോടി മുടക്കിയ ‘ലവ് ഡെയ്ൽ’ എന്ന സിനിമയ്ക്ക് തിയറ്ററിൽ നിന്നും കിട്ടിയത് പതിനായിരം രൂപയാണ്. 17 സിനിമകളുടെ ആകെ മുടക്ക് 75 കോടി (75,23,86,049.00) , ഇതിൽ തിയറ്റർ ഷെയർ ആയി ലഭിച്ചത് 23 കോടിയും (23,55,88,147). ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായത്.

സിനിമകളുടെ പേരും ബജറ്റും തിയറ്റർ ഷെയറും താഴെ കൊടുക്കുന്നു

1.ഇഴ, ബജറ്റ്: 63,83,902 (അറുപത്തിമൂന്ന് ലക്ഷം), തിയറ്റർ ഷെയർ: 45,000

2.ലവ് ഡെയ്‌ൽ, ബജറ്റ്: 1,60,86,700 (ഒരുകോടി അറുപത് ലക്ഷം), തിയറ്റർ ഷെയർ: 10,000

3.നാരായണീന്റെ മൂന്നാൺമക്കൾ, ബജറ്റ്: 5,48,33,552 (5 കോടി നാൽപത്തിയെട്ട് ലക്ഷം), തിയറ്റർ ഷെയർ: 33,58,147

4.ബ്രൊമാന്‍സ്, ബജറ്റ്: 8,00,00,000 (8 കോടി), തിയറ്റർ ഷെയർ: 4,00,00,000

5.ദാവീദ്, ബജറ്റ്: 9,00,00,000 (9 കോടി), തിയറ്റർ ഷെയർ: 3,50,00,000

6.പൈങ്കിളി, ബജറ്റ്: 5,00,00,000 (5 കോടി), തിയറ്റർ ഷെയർ: 2,50,00,000

7.ഓഫിസർ ഓൺ ഡ്യൂട്ടി, ബജറ്റ്: 13,00,00,000 (13 കോടി), തിയറ്റർ ഷെയർ: 11,00,00,000

8.ചാട്ടുളി, ബജറ്റ്: 3,40,00,000 (3 കോടി 40 ലക്ഷം), തിയറ്റർ ഷെയർ: 32,00,000

9.ഗെറ്റ് സെറ്റ് ബേബി, ബജറ്റ്: 9,99,58,43 (9 കോടി), തിയറ്റർ ഷെയർ: 1,40,00,000

10.തടവ്, വിവരങ്ങൾ ലഭ്യമല്ല

11.ഉരുൾ, ബജറ്റ്: 25,00,000 (25 ലക്ഷം), തിയറ്റർ ഷെയർ: 1,00,000

12.മച്ചാന്റെ മാലാഖ, ബജറ്റ് :5,12,20,460 (5 കോടി 12 ലക്ഷം), തിയറ്റർ ഷെയർ: 40,00,000

13.ആത്മ സഹോ, ബജറ്റ് :1,50,00,000 (ഒരു കോടി 50 ലക്ഷം), തിയറ്റർ ഷെയർ: 30,000

14.അരിക്, ബജറ്റ് : 1,50,00,000 (ഒരു കോടി 50 ലക്ഷം), തിയറ്റർ ഷെയർ: 55,000

15.ഇടി മഴ കാറ്റ്, ബജറ്റ് : 5,74,03,000 (5 കോടി 74 ലക്ഷം), തിയറ്റർ ഷെയർ: 2,10,000

16.ആപ് കൈസേ ഹോ, ബജറ്റ് : 2,50,00,000 (2 കോടി 50 ലക്ഷം), തിയറ്റർ ഷെയർ: 5,00,000

17.രണ്ടാം യാമം, ബജറ്റ് : 2,50,00,000 (2 കോടി 50 ലക്ഷം), തിയറ്റർ ഷെയർ: 80,000ഇതുരണ്ടാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിർമാതാക്കളുടെ അസോസിയേഷൻ പുറത്തുവിടുന്നത്. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയ ഷെയറും നേരത്തെ പുറത്തുവിട്ടിരുന്നു. ജനുവരി മാസത്തിലെ മാത്രം നഷ്ടം 110 കോടിയായിരുന്നു.

‘എമ്പുരാൻ’ ട്രെയിലർ നാളെ ഉച്ചയ്ക്ക് 1:08ന്; ചെകുത്താന്റെ നമ്പറല്ലേയെന്ന് ആരാധകർ

0
Spread the love

സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ സിനിമയുടെ ട്രെയിലർ നാളെ എത്തും. മാർച്ച് 20ന് ഉച്ചയ്ക്ക് 1:08ന് ആശീർവാദിന്റെ യൂട്യൂബ് ചാനലിലൂടെ ട്രെയിലർ പുറത്തിറങ്ങും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ട്രെയിലറുകളും ഒരേസമയം റിലീസ് ചെയ്യുന്നു.

ട്രെയിലർ റിലീസ് ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ടും പ്രേക്ഷകർക്കിടയില്‍ ചർച്ച തുടങ്ങി കഴിഞ്ഞു. ട്രെയിലർ റിലീസ് വാർത്ത പൃഥ്വി പങ്കുവച്ചതും ഉച്ചയ്ക്ക് 1:08ന് തന്നെയാണ്. ചെകുത്താന്റെ നമ്പറിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അതല്ല വചനവുമായി ബന്ധപ്പെട്ടാണ് ഈ സമയമെന്നുമൊക്കെയുള്ള തിയറികളുമായി ആളുകൾ എത്തിക്കഴിഞ്ഞു.

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ മാർച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു.

‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്. ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം

മാത്യു തോമസിന്‍റെ നായികയായി ഈച്ച! ത്രീഡി ചിത്രം ‘ലൗലി’യിലെ പുതിയ ​ഗാനമെത്തി

0
Spread the love

ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രമാണ് ലൗലി. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ബബിൾ പൂമൊട്ടുകൾ എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് വിഷ്ണു വിജയ് ആണ്. സുഹൈൽ കോയ ആണ് രചന. കപിൽ കപിലൻ, വിഷ്ണു വിജയ് എന്നിവരാണ് ആലാപനം. ചിത്രം ഏപ്രിൽ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്.

https://youtu.be/1cAq0h4d35A?si=wEjeXsNcxsC7oTvu

ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങള്‍ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ക്ക് ശബ്‍ദം നല്‍കുന്നതുപോലെ ഈ ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയിൽ സജീവമായ ഒരു താരമാണെന്നാണ് ടീസർ നൽകുന്ന സൂചന. ‘ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വൈറലായിരുന്നു. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്.

വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്. ബേസ് സ്റ്റോറി: ശ്രീജിത്ത് ബാബു, പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, കോ പ്രൊഡ്യൂസർ: പ്രമോജ് ജി ഗോപാൽ, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുരക്കാട്ടിരി, സിജിഐ ആൻഡ് വിഎഫ്എക്സ്: ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടർ ഡിസൈൻ: അഭിലാഷ്, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, ഗാനരചന: സുഹൈൽ കോയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് തെക്കേപ്പാട്ട്, വെതർ സപ്പോർട്ട്: അഭിലാഷ് ജോസഫ്, ആക്ഷൻ കോറിയോഗ്രഫി: കലൈ കിങ്സൺ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, പിആർഒ: എഎസ് ദിനേശ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: ആർ റോഷൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, മീഡിയ ഡിസൈൻസ്: ഡ്രിപ്‍വേവ് കളക്ടീവ്

ചില ടെസ്റ്റുകൾ നടത്തിയിരുന്നു; മമ്മൂക്ക അമേരിക്കയിലേക്ക് പോകുന്നത് ഇക്കാരണത്താൽ; നടൻ തനിക്കയച്ച സന്ദേശത്തിനെക്കുറിച്ച് അഖിൽ മാരാർ

0
Spread the love

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരിച്ച് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ഈ ലോകത്ത് അസുഖം വരാത്ത മനുഷ്യരുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു.ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ആരോഗ്യം നോക്കാതെ ഷോട്ടിന്‌ തയ്യാറാവുകയും ചെയ്‌തതുകൊണ്ട് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടായി. ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ ടെസ്റ്റ്‌ ചെയ്‌തെന്നും അഖിൽ മാരാർ വ്യക്തമാക്കി. മോഹൻലാലിന്റെയും നയൻതാരയുടെയും ഡേറ്റ് വൈകിയത് കൊണ്ട് തന്റെ ശരീരം ശ്രദ്ധിക്കാനും , ആരാധകരുടെ സ്നേഹ ശല്യം ആശുപത്രിയിൽ ഉണ്ടാവുന്നത് ഒഴിവാക്കാനുമായി അമേരിക്കയിലേക്ക് പോകുന്നു എന്നതാണ് സത്യമെന്നും അഖിൽ മാരാർ ഫേസ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം മെസേജ് അയച്ചപ്പോൾ സുഖമായിരിക്കുന്നുവെന്ന മറുപടിയും ലഭിച്ചെന്ന് കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മമ്മൂക്കയുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ടു അനാവശ്യ വിവാദങ്ങൾ കത്തിച്ചു വാദ പ്രതിവാദങ്ങൾ നിരത്തി ആഘോഷിക്കുകയാണ് ഓൺലൈൻ മാദ്ധ്യമങ്ങൾ….ഒരു മാദ്ധ്യമം ആണ് ഇത്തരം വാർത്തയ്ക്കു പിന്നിൽ. രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് മമ്മൂക്കയ്ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന സത്യവും രണ്ട് അതിന്റെ നിർമാതാക്കളോട് മാദ്ധ്യമ ഉടമയ്‌ക്കുള്ള ശത്രുത…. വാർത്തയിലെ സത്യത്തെ മുന്നിൽ നിർത്തി തന്റെ ശത്രുവിനെ അടിക്കുക എന്ന നയം ആണ് ആ വാർത്തയിൽ അദ്ദേഹം നടത്തിയത്…

മലയാളത്തിലെ ഏറ്റവും വലിയ പ്രോജെക്ട് ആയി നടക്കുന്ന മമ്മൂട്ടി – മോഹൻലാൽ ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിൽ ഏതാണ്ട് 100 ദിവസത്തിലധികം പല രാജ്യങ്ങളിൽ സഞ്ചരിച്ചും പ്രയാസമേറിയ രംഗങ്ങളിൽ പോലും പ്രായം നോക്കാതെ ആരോഗ്യം ശ്രദ്ധിക്കാതെ പൂർണമായ അർപ്പണ ബോധ്യത്തോടെ അഭിനയിച്ച മമ്മൂക്കയ്ക്ക് മുൻ കാലങ്ങളിൽ പുലർത്തി വന്ന ഭക്ഷണക്രമങ്ങൾ പിന്തുടരാൻ കഴിയാത്ത അവസ്ഥ വന്നു.73വയസിൽ ലോകത്ത് ഒരാളും ഇത്ര ആവേശത്തോടെ സിനിമയെ സമീപിക്കും എന്നെനിക്ക് തോന്നുന്നില്ല.

ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയും അത് കൊണ്ട് തന്നെ ആരോഗ്യം നോക്കാതെ ഷോട്ടിനു തയ്യാറാവുക ചെയ്തത് കൊണ്ട് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടായി..അസുഖം വരാത്ത മനുഷ്യർ ഉണ്ടോ ലോകത്ത്. മമ്മൂക്കയ്ക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായി. അത് ടെസ്റ്റ്‌ ചെയ്തു. നിലവിൽ നോമ്പ് ആയത് കൊണ്ടും തന്റെ ഭാഗം വരുന്ന രംഗങ്ങൾ എല്ലാം പൂർത്തിയാക്കി, ലാലേട്ടൻ, നയൻതാര എന്നിവർക്കൊപ്പം ഉള്ള രംഗങ്ങൾ അവരുടെ ഡേറ്റ് വൈകിയത് കൊണ്ട് തന്റെ ശരീരം ശ്രദ്ധിക്കാനും , ആരാധകരുടെ സ്നേഹ ശല്യം ആശുപത്രിയിൽ ഉണ്ടാവുന്നത് ഒഴിവാക്കാൻ അമേരിക്കയിലേക്ക് പോകുന്നു എന്നതാണ് സത്യം…

എപ്പോൾ മെസ്സേജ് അയച്ചാലും മറുപടി തരുന്ന മമ്മൂക്ക കഴിഞ്ഞ ദിവസവും അദ്ദേഹം സുഖമായിരിക്കുന്നു എന്ന മറുപടി എനിക്ക് അയച്ചിരുന്നു… ഈ സിനിമയുടെ കഥ പറയാൻ മഹേഷ് നാരായണൻ മുംബൈയിൽ വന്നപ്പോൾ മുതൽ ദാ ഇപ്പോൾ വരെ ഞാനും ഇതിന്റെ നിശബ്ദമായ ഭാഗമാണ്…ഇന്നലെകളിൽ നമ്മുടെ ജീവിതം ആനന്ദപൂർണമാക്കിയ ആസ്വാദ്യകരമാക്കിയ പ്രിയപ്പെട്ട മമൂക്കയും ലാലേട്ടനും ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടെ… പ്രാർത്ഥനകൾ

മലയാളികൾ എന്തിനെയും നോക്കി കാണുന്നത് മുന്‍വിധിയോടെ പരാജയം വിലയിരുത്തി കൊണ്ട്:പൃഥ്വിരാജ്

0
Spread the love

താനുൾപ്പടെയുള്ള മലയാളികൾ എല്ലാ കാര്യങ്ങളെയും മുന്‍വിധിയോടെ സമീപിക്കുന്നവരാണെന്ന് പൃഥ്വിരാജ്. എന്തെങ്കിലും പുതിയത് ചെയ്യുമ്പോൾ അത് വർക്ക് ആവില്ലെന്നാണ് ആദ്യം ചിന്തിക്കുകയെന്നും പിന്നീട് അത് നടന്നാൽ പോലും ഒരു സംശയം ബാക്കി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾ പൊതുവെ അങ്ങനെ പ്രോഗ്രാം ചെയ്യപ്പെട്ടവരാണെന്ന് തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ്.

‘ഞാനൊരു മലയാളിയാണ്. ഞാന്‍ ഇനി പറയുന്നത് എന്നെയും ചേര്‍ത്ത് തന്നെയാണ്. അഭിനേതാക്കളെ മാത്രമല്ല, പുതിയ എന്തിനെയും ഞങ്ങള്‍ മലയാളികള്‍ പൊതുവെ നോക്കി കാണുന്നത് മുന്‍വിധിയോടെ പരാജയം വിലയിരുത്തി കൊണ്ടാണ്. പുതിയ എന്തെങ്കിലും നടക്കുമ്പോള്‍ നമ്മള്‍ ആദ്യം ആലോചിക്കുക ഇത് വര്‍ക്കാകില്ലെന്ന് തന്നെയാണ്. പിന്നെ അത് വര്‍ക്കായാല്‍ ‘ഓഹ്, അത് ശരിക്കും വര്‍ക്കായി അല്ലേ’ എന്ന് ചിന്തിക്കും. ഞങ്ങള്‍ പൊതുവെ അങ്ങനെ പ്രോഗ്രാം ചെയ്യപ്പെട്ടവരാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ലൂസിഫര്‍ സിനിമയുടെ സമയത്ത് ഒരുപാട് തവണ എനിക്ക് അങ്ങനെ തോന്നിയിരുന്നു. സിനിമയുടെ ആദ്യത്തെ പ്രൊമോയും ടീസറുമൊക്കെ വന്നപ്പോള്‍ മുതല്‍ തന്നെ എല്ലാവരും ചിന്തിക്കുന്നത് എന്താണെന്ന് എനിക്ക് മനസിലായി. മലയാളത്തിലെ ഏറ്റവും വലിയ സിനിമയല്ലേ, അവന്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കാമെന്ന് പലരും ചിന്തിച്ചിരുന്നു. ഇപ്പോള്‍ എമ്പുരാന്‍ ഇറങ്ങാന്‍ പോകുമ്പോഴും അങ്ങനെ തന്നെയാണ് ആളുകള്‍ ചിന്തിക്കുന്നത്. അത് മനസിലാകും, ഓക്കെയാണത്,’ പൃഥ്വിരാജ് പറഞ്ഞു.

സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്: മന്ത്രി സജി ചെറിയാൻ

0
Spread the love

സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സെൻസർ ബോർഡിൻറെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

കൂടാതെ OTTയിലും ഇത്തരം സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയുള്ളതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

പ്രേക്ഷകർക്ക് ആർപ്പു വിളിക്കാൻ പാകത്തിൽ സീനുകൾ; എമ്പുരാനെ കുറിച്ച് സ്റ്റണ്ട് സില്‍വ

0
Spread the love

ഇന്ത്യയാകെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. അന്താരാഷ്‍ട്ര നിലവാരമുള്ള ഒരു മലയാള ചിത്രമായിരിക്കും എമ്പുരാൻ എന്ന് ആക്ഷൻ കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വ അഭിപ്രായപ്പെടുന്നു. ഒരു ലാര്‍ജ് സ്‍കെയില്‍ സിനിമയായിരിക്കും. ആര്‍പ്പു വിളിക്കാൻ പ്രേരിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ ഉണ്ടാകും എന്നും മോഹൻലാല്‍ ആരാധകര്‍ക്കും മറ്റ് പ്രേക്ഷകര്‍ക്കും ഒരു ട്രീറ്റ് ആയിരിക്കും എന്നും സ്റ്റണ്ട് സില്‍വ അഭിപ്രായപ്പെടുന്നു.

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

കളമശ്ശേരി പോളിടെക്നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

0
Spread the love

കളമശ്ശേരി പോളിടെക്നിക് ലഹരികേസിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാരാണ് അറസ്റ്റിലായത്. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു.

കേസില്‍ അറസ്റ്റിലായ പൂര്‍‌വവിദ്യാര്‍ത്ഥികളായ രണ്ട് പേരുടെ മൊഴികളാണ് നിര്‍ണായകമായത്. സുഹൈല്‍ ഭായ് എന്നയാളാണ് എന്നയാളാണ് കഞ്ചാവ് എത്തിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.

പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ സുഹൈല്‍ ഷേഖ് ആണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ക്യാംപസില്‍ ലഹരി പിടിച്ചു എന്നറിഞ്ഞ ഉടന്‍ തന്നെ ഇയാള്‍ താമസിച്ചിരുന്ന ആലുവയില്‍ നിന്ന് മുങ്ങുകയായിരുന്നു. കഴിഞ്ഞ 4 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയിരിക്കുന്നത്.മറ്റ് ക്യാംപസുകളില്‍ സുഹൈല്‍ കഞ്ചാവ് കച്ചവടം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് മുമ്പും വിദ്യാര്‍ത്ഥികള്‍ ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടുണ്ടെന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഇതോടെ എല്ലാവരും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

ഷിബിലയുടെ കൊലപാതകം ആസൂത്രിതം; സർട്ടിഫിക്കറ്റ് കൈമാറാൻ എന്ന് പറഞ്ഞ് യാസിർ ഉച്ചയ്ക്കും വീട്ടിലെത്തി

0
Spread the love

ഈങ്ങാപ്പുഴ ഷിബില കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. പ്രതി യാസിർ എത്തിയത് ബാ​ഗിൽ കത്തിയുമായിട്ടാണെന്നും തടയാൻ എത്തിയവർക്ക് നേരെയും കത്തിവീശിയെന്നും ഇദ്ദേഹം പറഞ്ഞു. നോമ്പ് തുറക്കുന്നതിനിടെയാണ് ഷിബിലയും ഉപ്പ അബ്ദുറഹ്മാനും ആക്രമിക്കപ്പെട്ടത്. ഇവരുടെ നിലവിളി ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് അയൽവാസിയായ നാസർ പറയുന്നു. നാസർ ആണ് കുത്തേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അതേ സമയം ഷിബിലയെ ആക്രമിക്കുന്ന സമയത്ത് യാസിർ ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു

ഷിബിലയുടെ കൊലപാതകം ആസൂത്രിതമായിട്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. യാസിർ ഇന്നലെ ഉച്ചക്ക് ഷിബിലയുടെ വീട്ടിൽ എത്തിയിരുന്നു. എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. വൈകിട്ട് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും യാസിർ ഷിബിലയോട് പറഞ്ഞു. തുടർന്ന് വൈകിട്ട് വീണ്ടും വീട്ടിലെത്തിയാണ് ഷിബിലയെ കൊലപ്പെടുത്തിയത്. ഷിബിലയുടെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് നടക്കും. ​യാസിറിന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഉപ്പ അബ്ദുറഹിമാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഉമ്മ ഹസീനയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts