കഴിഞ്ഞ കുറേക്കാലമായി സോഷ്യൽ മീഡിയയും ഓൺലൈൻ മീഡിയയും വല്ലാതെ ആഘോഷിച്ച ഒരു കണ്ടന്റ് ആയിരുന്നു നടൻ ബാലയും മുൻ ഭാര്യമാരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ. ഡിവോസിനുശേഷം തന്റെ കുഞ്ഞിന്റെ മുഴുവൻ ആയുസ്സിലേക്ക് ബാല ആകെ നൽകിയിട്ടുള്ളത് ഒരു സ്ഥിരനിക്ഷേപവും മറ്റൊരു ഇൻഷുറൻസും മാത്രമാണെന്നും എന്നാൽ ഈയടുത്ത് നടത്തിയ അന്വേഷണത്തിൽ ഈ ഇൻഷുറൻസ് താരം പിൻവലിച്ചതായി മനസ്സിലാക്കി എന്നും ആയിരുന്നു പോലീസിൽ പരാതി നൽകിക്കൊണ്ട് ആദ്യ ഭാര്യ അമൃത ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. വൈകാതെ ബാലയ്ക്കൊപ്പം ഉണ്ടായിരുന്ന സമയത്ത് താൻ അനുഭവിച്ച മാനസിക- ലൈംഗിക പീഡനങ്ങൾ ഉന്നയിച്ചുകൊണ്ട് എലിസബത്തും രംഗത്തെത്തുകയായിരുന്നു.
ദീർഘനാളായി ഗുരുതര ആരോപണങ്ങളാണ് നിരന്തരം എലിസബത്ത് ബാലയ്ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. റെയ്പ്പ് അറ്റെപ്റ്റ് അടക്കം ഉന്നയിച്ചിട്ടും ബാലയ്ക്കെതിരെ ആരും ചെറുവിരൽ പോലും അനക്കാത്തതിൽ പ്രതിഷേധവുമായി ഇക്കഴിഞ്ഞ ദിവസവും എലിസബത്ത് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ എലിസബത്തിന് പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആദ്യ ഭാര്യ അമൃതയും അനുജത്തി അഭിരാമി സുരേഷും.
തന്നെ വേലക്കാരിയെ പോലെയാണ് ബാല വീട്ടിൽ ട്രീറ്റ് ചെയ്ത് ഇരുന്നത് എന്ന് എലിസബത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. താരത്തിന് മുതിർന്ന സ്ത്രീകളടക്കമുള്ളവരുമായി ബന്ധമുണ്ടായിരുന്നു എന്നും പലതും സഹിക്കവയ്യാതെ ആത്മഹത്യയ്ക്കടക്കം താൻ ശ്രമിച്ചിരുന്നുവെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു. ഇത്തരം തുറന്നുപറച്ചിലുകൾ കേട്ടപ്പോൾ പിന്തുണയ്ക്കാൻ താനും സഹോദരി അമൃതയും എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ചിലർ തങ്ങൾക്കിടയിൽ മനപ്പൂർവ്വം ഉണ്ടാക്കിയ പ്രശ്നം കാരണം ഇത് സംഭവിക്കാതെ പോവുകയായിരുന്നു എന്നും ഇപ്പോൾ പരസ്യ പിന്തുണയുമായി എത്തിയത് തങ്ങളെ സ്നേഹിക്കുന്നവരുടെ അഭ്യർത്ഥനപ്രകാരമാണെന്നും താരം വ്യക്തമാക്കി.
എലിസബത്തിന്റെ കൂടെ നിൽക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചവർക്കുള്ള മറുപടിയെന്നോണമാണ് ഈ പ്രതികരണം. മാസങ്ങൾക്കു മുൻപേ എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ചിലർ സാഹചര്യം വളച്ചൊടിച്ച് തങ്ങൾക്കിടയിൽ അകലം ഉണ്ടാക്കിയെന്നും ഇതേതുടർന്ന് എലിസബത്ത് തന്റെ പോരാട്ടം ഒറ്റയ്ക്ക് തുടരുകയായിരുന്നുവെന്നും അവർ തങ്ങളുമായി ബന്ധപ്പെടേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു എന്നും അഭിരാമി പറയുന്നു.
എലിസബത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും മറ്റും ലഭിക്കുന്ന പൊതുജന പിന്തുണയിൽ തനിക്ക് വളരെയേറെ സന്തോഷം ഉണ്ടെന്നും ബാലയ്കൊപ്പം വെറും രണ്ടുവർഷം മാത്രം ജീവിച്ച എലിസബത്തിന് ഇത്രയും ട്രോമ ഉണ്ടായിട്ടുണ്ടെങ്കിൽ 14 വർഷങ്ങളോളം തന്റെ കുടുംബം കടന്നുപോയ ട്രോമയെ കുറിച്ച് ചിന്തിച്ചു നോക്കൂ എന്നും അഭിരാമി പറയുന്നു.
ഒരു അച്ഛൻ എന്ന നിലയിൽ യാതൊരു ഉത്തരവാദിത്വവും ബാല കാണിച്ചിട്ടില്ല. ബാലയ്ക്ക് തന്റെ സഹോദരി അമൃതയോട് യാതൊരുവിധ അനുകമ്പയും ഇല്ലെന്നും അഭിരാമി പറയുന്നു. എന്നാൽ തന്റെ സഹോദരി അമൃത ആകട്ടെ ബാലയുടെ കുഞ്ഞിനെ പ്രസവിക്കുകയും അയാളിൽ നിന്നും ഒരു രൂപ പോലും വാങ്ങാതെ കുഞ്ഞിനെ വളർത്തി നല്ല വിദ്യാഭ്യാസവും കൊടുക്കുന്നുണ്ടെന്നും അഭിരാമി ചൂണ്ടിക്കാട്ടി. തങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചതുപോലെ വിമർശനങ്ങളോ കുറ്റപ്പെടുത്തലുകളോ എലിസബത്തിന് ലഭിക്കുന്നില്ലെന്നും അതിൽ തങ്ങൾക്ക് വലിയ സന്തോഷമുണ്ടെന്നും പറഞ്ഞ അഭിരാമി ഭാവിയിൽ എലിസബത്തിന്റെ പോരാട്ടത്തിൽ പിന്തുണ വേണ്ടിവന്നാൽ തങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്.